കൊച്ചി: ബ്രഹ്മപുരം ജൈവമാലിന്യ സംസ്കരണ കരാറില്‍ നിന്നും സോണ്‍ഡയെ മാറ്റി സര്‍ക്കാര്‍. ബയോമൈനിങില്‍ കരാര്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ സോണ്‍ഡ പാലിച്ചില്ലെന്നാണ് കോര്‍പ്പറേഷന്റെ കണ്ടെത്തല്‍.
കരാറില്‍ നിന്ന് ഒഴിവാക്കുന്നുവെന്ന് കാണിച്ച് സോണ്‍ഡയ്ക്ക് നോട്ടീസ് നല്കി. ബ്രഹ്മപുരത്ത് തീപിടിത്തം ഉണ്ടായതിന് ശേഷം സോണ്ഡക്ക് നല്കിയ കരാര്‍ പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
ജൈവമാലിന്യ സംസ്കരണ കരാറില്‍ നിന്നും സോണ്‍ഡയെ ഒഴിവാക്കണമെന്ന ആവശ്യമുന്നയിച്ച് സംസ്ഥാന സര്‍ക്കാറിന് കോര്പ്പറേഷന് കത്തയക്കുകയും ചെയ്തിരുന്നു. കോര്‍പ്പറേഷന്റെ ആവശ്യം കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി കോര്പ്പറേഷന് നിയമോപദേശം തേടുകയായിരുന്നു. തുടര്‍ന്ന് സോണ്ഡക്ക് കത്തയക്കുകയും പത്ത് ദിവസത്തിനകം കരാര്‍ അവസാനിപ്പിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുകയും ചെയ്തു.
സോണ്‍ഡ നല്കുന്ന മറുപടിയുടെ അടിസ്ഥാനത്തില്‍ പത്തു ദിവസത്തിനു ശേഷം ചേരുന്ന കോര്പ്പറേഷന് കൗണ്‍സില്‍ യോഗം അന്തിമ തീരുമാനമെടുക്കും. The post ബ്രഹ്മപുരം മാലിന്യസംസ്കരണ കരാറില്‍ നിന്നും സോണ്‍ഡയെ മാറ്റി സര്‍ക്കാര്‍ appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

