സ്വന്തം ലേഖിക കോട്ടയം: ഏറ്റുമാനൂര്‍ – വൈക്കം റോഡില്‍ കുറുപ്പന്തറ പഴേമഠം ജംഗ്ഷന് സമീപം കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഒരു കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.
കോട്ടയം ഭാഗത്തേക്കു പോവുകയായിരുന്ന സാന്‍ട്രോ കാറില്‍ എതിര്‍ദിശയില്‍ നിന്നെത്തിയ കാറിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തില്‍പെട്ടവരെ മുട്ടുചിറ എച്ച്.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഏറ്റുമാനൂര്‍ – വൈക്കം റോഡില്‍ അല്പസമയം വാഹനഗതാഗതം തടസ്സപ്പെട്ടു.
The post ഏറ്റുമാനൂര്‍ – വൈക്കം റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; ദമ്പതികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക് appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

