ചണ്ഡീഗഡ്: ഖലിസ്ഥാന്‍ അനുകൂലിയും വാരിസ് പഞ്ചാബ് ദെ നേതാവുമായ അമൃത്പാല്‍ സിംഗിന്റെ ഭാര്യ കിരണ്‍ദീപ് കൗറിനെ അമൃത്സര്‍ വിമാനത്താവളത്തില്‍ വെച്ച് പഞ്ചാബ് പോലീസ് തടഞ്ഞു. ലണ്ടനിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പോലീസ് തടഞ്ഞത്.
ഇന്ന് ഉച്ചയ്ക്ക് 1.30 നായിരുന്നു ലണ്ടനിലേക്കുളള വിമാനം. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കിരണ്‍ദീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
അമൃത്പാല്‍ സിംഗിനായുളള അന്വേഷണം നടക്കുന്നതിനാല്‍ കിരണ്‍ദീപ് കൗറിന് രാജ്യം വിടാനാകില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. അമൃത്പാലിന്റെ അടുത്ത സഹായികള്‍ക്കും ബന്ധുക്കള്‍ക്കും രാജ്യം വിട്ടുപോകാന്‍ കഴിയില്ലെന്ന സര്‍ക്കുലര്‍ ഉള്ളതിനാലാണ് അമൃത്പാലിന്റെ ഭാര്യ ലണ്ടനിലേക്ക് പോകുന്നത് അധികൃതര്‍ തടഞ്ഞത്.
കിരണ്‍ദീപ് യുകെ പൗരനാണെന്നും യുകെ പാസ്പോര്‍ട്ട് ഉടമയാണെന്നും പഞ്ചാബ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പഞ്ചാബിലോ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലോ കിരണ്‍ദീപ് കൗറിനെതിരെ ഒരു കേസും ഫയല്‍ ചെയ്തിട്ടില്ല.
അമൃത്പാല്‍ സിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ ധനസഹായം ലഭിച്ചുവെന്നാരോപിച്ച് കിരണ്‍ദീപ് കൗറിനെ മാര്‍ച്ചില്‍ പോലീസ് ചോദ്യം ചെയ്തിരുന്നു. The post ലണ്ടനിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അമൃത്പാല്‍ സിംഗിന്റെ ഭാര്യ കിരണ്‍ദീപ് കൗറിനെ തടഞ്ഞ് പോലീസ് appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

