
തിരുവനന്തപുരം
കമ്യൂണിസ്റ്റ് പാർടിയും തൊഴിലാളിവർഗ പ്രസ്ഥാനവും കെട്ടിപ്പടുക്കാൻ മഹത്തായ സംഭാവന നൽകിയ ഇ എം എസിന്റെയും എ കെ ജിയുടെയും ചരമദിനാചരണങ്ങൾക്ക് ശനിയാഴ്ച തുടക്കമാകും. ഇ എം എസ് ചരമദിനമായ ശനി രാവിലെ എട്ടിന് നിയമസഭയ്ക്കു മുന്നിലെ ഇ എം എസ് പ്രതിമയിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പുഷ്പാർച്ചന നടത്തിയശേഷം അനുസ്മരണ പ്രഭാഷണം നടത്തും. സംസ്ഥാന നേതാക്കൾ പങ്കെടുക്കും.
ഇ എം എസ് അക്കാദമിയിൽ രാവിലെ 10ന് പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി അനുസ്മരണ പ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ പങ്കെടുക്കും. ദേശാഭിമാനി ആസ്ഥാനത്ത് രാവിലെ 10ന് ‘ഇ എം എസും വികസന കാഴ്ചപ്പാടും’ വിഷയത്തിൽ കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് പ്രഭാഷണം നടത്തും. എല്ലാ പാർടി ഘടകങ്ങളിലും പതാക ഉയർത്തി അനുസ്രമണ യോഗം ചേരും. എ കെ ജി ദിനമായ 22 വരെയുള്ള അനുസ്മരണത്തിൽ കേരള വികസനത്തിനായുള്ള സെമിനാറുകൾ, പ്രഭാഷണങ്ങൾ എന്നിവ സംസ്ഥാനത്താകെ സംഘടിപ്പിക്കും.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]