
സ്വന്തം ലേഖിക
കോട്ടയം: ബിജെപിക്ക് ഇപ്പോള്‍ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വ്യാപകമായ സ്വീകാര്യത ഉണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്.
ബിജെപിയില്‍ അംഗത്വം സ്വീകരിച്ചവര്‍ക്ക് കോട്ടയത്ത് നല്കിയ സ്വീകരണത്തിന് ശേഷം സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്.
ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട പ്രമുഖ കുടുംബങ്ങളില്‍ നിന്നും 80 ഓളം പേര് ബിജെപിയില്‍ ചേര്‍ന്നുവെന്ന് സുരേന്ദ്രന് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിനുശേഷം ബിജെപിയിലേക്ക് വ്യാപകമായി ഒഴുക്ക് ഉണ്ടാകുമെന്നും ഇന്ന് പത്തനംതിട്ടയിലും നിരവധി ആളുകള്‍ ബിജെപി അംഗത്വം സ്വീകരിക്കുമെന്നും സുരേന്ദ്രന് വ്യക്തമാക്കി.
കേരളത്തില്‍ പുതിയതായി പാര്‍ട്ടിയിലേക്ക് ചേര്‍ക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തോടെ അവരെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കും.
കേരളത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്ക വച്ചുപുലര്‍ത്തുന്ന ആളുകളെയാണ് ബിജെപിയിലേക്ക് ക്ഷണിക്കുന്നതെന്ന് സുരേന്ദ്രന് പറഞ്ഞു. റബ്ബറിന്റെ വിലയില്‍ അധികം വൈകാതെ മാറ്റങ്ങള്‍ ഉണ്ടാകും.
കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരാണ് റബ്ബര്‍ കര്‍ഷകരെ പറ്റിക്കുന്നത്. കര്‍ഷകര്‍ക്ക് അനുകൂലമായ എന്തെങ്കിലും നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് അപേക്ഷയെന്നും സുരേന്ദ്രന് പറഞ്ഞു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]