
സംസ്ഥാനത്തു ആദ്യമായി വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റ് മറികടന്നു. ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് ഇത്രയും വലിയ ഒരു വൈദ്യുതി ഉപയോഗം ഉണ്ടാവുന്നത് . ഇന്നലെ 100 ദശലക്ഷം യൂണിറ്റാണ് ഉപയോഗിച്ചത് .
ഏപ്രിൽ 13 നു വൈദ്യുതി ഉപയോഗം 100 ദശ ലക്ഷം യൂണിറ്റിൽ എത്തിയിരുന്നു . ഏപ്രിൽ 11 നു 95 .57 ദശ ലക്ഷം യൂണിറ്റായിരുന്നു . രണ്ടു ദിവസത്തിനുള്ളിൽ ആണ് 100 ദശലക്ഷം യൂണിറ്റ് ആണ് കടന്നത് . സംസ്ഥാനത്ത് വൈദ്യുതി ബോര്‍ഡിന്റെ ഡാമുകളില്‍ മൂന്ന് ദിവസം മുമ്പ് വരെ 42 ശതമാനമുണ്ടായിരുന്ന സംഭരിച്ചുവച്ചിരുന്ന ജലത്തിന്റെ അളവ് നിലവില്‍ 40 ശതമാനമായി കുറഞ്ഞു . 4,800 മെഗാവാട്ടില്‍ അധികമായി വൈദ്യുതി ആവശ്യകതയും ഉയര്‍ന്നിട്ടുണ്ട്. തത്കാലം ലോഡ് ഷെഡ്ഡിങ്ങിലേക്ക് പോകില്ലെന്നാണ് വൈദ്യുതി ബോര്‍ഡും വകുപ്പും വ്യക്തമാക്കി . 1,300 ലധികം ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കാന്‍ സാധിക്കുക.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]