
ചണ്ഡിഗഡ്: തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ എസ്യുവി ഇടിച്ച് 25കാരിക്ക് ഗുരുതര പരിക്ക്. തലയ്ക്ക് സാരമായി പരിക്കേറ്റ തേജശ്വിത ആശുപത്രിയില്‍ ചികിത്സയിലാണ്. ചണ്ഡിഗഡിലാണ് സംഭവം. യുവതിയെ വാഹനം ഇടിച്ചുതെറിപ്പിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. തേജശ്വിത സംസാരിച്ചതായും സുഖമായിരിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ശനിയാഴ്ച രാത്രി തേജസ്വിതയും അമ്മ മഞ്ജീദര്‍ കൗറും തെരുവുനായകള്‍ക്ക് ഫുട്പാത്തില്‍ ഭക്ഷണം നല്‍കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
സിസി ടിവി ദൃശ്യങ്ങളില്‍ തേജസ്വിത നായകള്‍ക്ക് ഭക്ഷണം നല്‍കുന്നത് കാണാം. അതിനിടെ യൂ ടേണ്‍ എടുത്തുവന്ന വാഹനം യുവതിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ചോരയില്‍ കുളിച്ച് കിടക്കുന്ന മകളെ കണ്ട് പരിഭ്രമിച്ച അമ്മ പലരുടെയും സഹായം തേടിയെങ്കിലും ആരും രക്ഷക്ക് എത്തിയില്ലെന്ന് അവര്‍ പറയുന്നു. ഇടിച്ചിട്ട ശേഷം വാഹനം നിര്‍ത്താതെ ഓടിച്ചുപോയി. സംഭവത്തില്‍ പൊലീസ് കേസ് എടുത്തതായും ഡ്രൈവര്‍ക്കും വാഹനത്തിനും വേണ്ടി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
ആര്‍ക്കിടെക്ചറില്‍ ബിരുദം പൂര്‍ത്തിയാക്കിയ തേജസ്വിത സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നെന്ന് പിതാവ് ഓജസ്വി കൗശല്‍ പറഞ്ഞു. തെരുവുനായകള്‍ക്ക് ഭക്ഷണം നല്കാന് അവള് ദിവസവും അമ്മയോടൊപ്പം പോകാറുണ്ടായിരുന്നതായും പിതാവ് പറഞ്ഞു.
The post തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ 25കാരിയെ എസ്യുവി ഇടിച്ചുതെറിപ്പിച്ചു; വീഡിയോ<br><br> appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]