
കടുത്തുരുത്തി: വിവാഹ സദ്യയ്ക്കിടെ കൂട്ടയടി. വിളിക്കാതെ വിവാഹ സദ്യ കഴിക്കാൻ എത്തിയ യുവാക്കളും വിവാഹത്തിന് ക്ഷണം കിട്ടി എത്തിയവരും തമ്മിലാണ് അടി നടന്നത്. രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. ഇവരെ കടത്തുരുത്തി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓഡിറ്റോറിയത്തിന് സമീപത്തെ ഗ്രൗണ്ടില്‍ കളിക്കാനെത്തിയ ചെറുപ്പക്കാരാണ് വിവാഹ സല്‍ക്കാരത്തില്‍ എത്തി ഭക്ഷണം കഴിക്കാൻ ശ്രമം നടത്തിയത്.
സംഭവത്തെ കുറിച്ച് നാട്ടുകാര്‍ പറയുന്നത് : പള്ളിയില്‍ നടന്ന വിവാഹ കൂദാശകള്‍ക്ക് ശേഷം വധൂവരന്മാര് ഓഡിറ്റോറിയത്തില്‍ പ്രവേശിച്ചു. സദ്യ വിളമ്ബാൻ തുടങ്ങിയതോടെയാണ് ഒരു കൂട്ടം ഫ്രീക്കന്മാരായ ചെറുപ്പക്കാര്‍ അവിടെ എത്തിയത്.
വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ക്ക് ഇവരെ പരിചയമില്ലായിരുന്നു. വരന്റെ ബന്ധുക്കള്‍ ഇവരെ ചോദ്യം ചെയ്തു. ഇതോടെ തര്‍ക്കവും കയ്യാങ്കളിയുമായി. തുടർന്ന് ഫ്രീക്കന്മാരുടെ തല്ലുകൊണ്ട് ബന്ധുക്കളില്‍പ്പെട്ട ഒരാളുടെ മൂക്കിന് പരിക്കേറ്റു. മറ്റോരു ബന്ധുവിന്റെ നെറ്റിയിലും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം ഓഡിറ്റോറിയത്തിന്റെ വാതില്‍ പൂട്ടി. ഇതിന് ശേഷം വഴിയില്‍ വച്ചും ഇരുവരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
വിവാഹത്തിന് ക്ഷണിച്ചെത്തിയ അതിഥികള്‍ പിന്നീട് പൊലീസ് സംരക്ഷണയിലാണ് മടങ്ങിയത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]