
സ്വന്തം ലേഖകൻ
മുക്കാട്ടുകര: ഡൽഹിയിൽ നടന്ന ദേശീയ വെയിറ്റ് ലിഫ്റ്റിങ്ങിൽ +87 Kg വിഭാഗത്തിൽ റണ്ണറപ്പ് ദിവ്യ.പി. യെ വീട്ടിലെത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസ് അനുമോദിച്ചു. ഒല്ലൂക്കര ഡിവിഷൻ കൗൺസിലർ ശ്യാമള മുരളീധരൻ ഉപഹാരം നൽകി ആദരിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് ജെൻസൻ ജോസ് കാക്കശ്ശേരി അധ്യക്ഷത വഹിച്ചു.
മുതിർന്ന നേതാവ് അന്നം ജെയ്ക്കബ് ത്രിവർണ്ണ ഹാരമണിയിച്ച ചടങ്ങിൽ വിൽബിൻ വിൽസൻ, കെ.കെ.ആന്റോ, ഷാജു ചിറയത്ത്, നിധിൻ ജോസ്, ഇ.എസ്.മാധവൻ, കെ.ജെ.ജോബി, സി.ഡി.സെബീഷ്, മെൽവിൻ ജോയ്, ഡിസൺ ഡേവിസ്, ജോൺസൻ പാലക്കൻ എന്നിവർ പ്രസംഗിച്ചു.
മുക്കാട്ടുകര സ്വദേശി പുത്തൻവീട്ടിൽ മണികണ്ഠൻ, ജയശ്രീ എന്നിവരുടെ ഇളയമകളാണ്. തൃശൂർ വിവേകോന്ദയം സ്കൂളിൽ പഠിക്കുന്നു. തൃശൂർ SAl യിൽ കോച്ച് കെ.രഞ്ചിത്തിന്റെ കീഴിയാണ് പരിശീലനം നടത്തുന്നത്.
The post ഡൽഹിയിൽ നടന്ന ദേശീയ വെയിറ്റ് ലിഫ്റ്റിങ്ങിൽ റണ്ണറപ്പായ ദിവ്യ.പി യെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അനുമോദിച്ചു..! appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]