
ഇടുക്കി: ഇടുക്കി കട്ടപ്പനയില്‍ എംഡിഎംഎ കേസില്‍ എക്സൈസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ അഞ്ചുരുളി തടാകത്തിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
കട്ടപ്പന കല്ല്കുന്ന് വട്ടക്കാട്ടില്‍ ജോമാര്‍ട്ടിന്‍ (24) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് 150 മില്ലി ഗ്രാം എംഡിഎംഎയുമായി ജോമാര്‍ട്ടിനെ കട്ടപ്പന ടൗണില്‍ നിന്ന് എക്സൈസ് അറസ്റ്റ് ചെയ്തത്.
ജാമ്യത്തില്‍ ഇറങ്ങി വീട്ടിലെത്തിയ ശേഷം പുറത്തേക്ക് പോയ ജോമാര്‍ട്ടിനെ കാണാതാവുകയായിരുന്നു. ഇന്നലെ വൈകിട്ട് ഇയാളുടെ കാര്‍ അഞ്ചുരുളി തടാകത്തിന് സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
അഗ്നിശമന സേനയുടെ സഹായത്തോടെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഇന്ന് അഗ്നിശമന സേനയുടെ സ്കൂബ ടീം തെരച്ചില്‍ നടത്തുന്നതിനിടെ മൃതദേഹം തീരത്ത് പൊന്തുകയായിരുന്നു.
എംഡിഎംഎ കേസില്‍ അകപ്പെട്ടത്തിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. The post എംഡിഎംഎ കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ വിട്ട
യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]