
സ്വന്തം ലേഖകൻ
കൽപ്പറ്റ : വയനാട്ടിൽ കടുവ സാന്നിധ്യം സ്ഥിരീകരിതോടെ തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ രാത്രി സമയങ്ങളിൽ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്നും നിർദ്ദേശമുണ്ട്. കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് ഒരാൾ മരിച്ച സാഹചര്യത്തിൽ പ്രദേശം കനത്ത ജാഗ്രതയിലാണ്.
മാനന്തവാടി താലൂക്കിൽ യുഡിഎഫ് നാളെ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ച തോമസിന്റെ കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലി നൽകണമെന്നാണ് യുഡിഎഫ് ഉയർത്തുന്ന ആവശ്യം.
പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് കടുവയുടെ ആക്രമണത്തില്‍ മരിച്ചത്. 50 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാവുകയായിരുന്നു. ഇന്ന് രാവിലെയാണ് കൃഷിയിടത്തില്‍ വച്ച് തോമസിനെ കടുവ ആക്രമിച്ചത്. ആക്രമണത്തില്‍ കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റിരുന്നു.
The post കടുവാഭീതി; വയനാട്ടിലെ തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; മാനന്തവാടി താലൂക്കിൽ യുഡിഎഫ് നാളെ ഹർത്താൽ പ്രഖ്യാപിച്ചു appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]