
തിരുവനന്തപുരം:വര്‍ഷങ്ങളായി സ്പോര്‍ട്സ് ക്വാട്ട നിയമനത്തിനുള്ള ലിസ്റ്റില്‍ ഇടംപിടിച്ചിട്ടും ജോലി കിട്ടാതായതോടെ കായിക താരങ്ങള്‍ വീണ്ടും തെരുവിലിറങ്ങി. ദേശീയ-രാജ്യാന്തര മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ 41 പേരാണ് വാഗ്ദാന ലംഘനം ചൂണ്ടികാട്ടി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരമിരിക്കുന്നത്.
2010- 14 വര്‍ഷത്തെ 249 കായിക താരങ്ങള്‍ക്ക് ജോലി നല്‍കാനായിരുന്നു ഒന്നാം പിണറായി സര്‍ക്കാര്‍ എടുത്ത തീരുമാനം. അന്നത്തെ കായികമന്ത്രിയായിരുന്ന ഇ.പി ജയരാജന് ഇതുസംബന്ധിച്ച പ്രഖ്യാപനവും അന്നു നടത്തി. ഇത്രയും നാളായിട്ടും ഈ പട്ടിക പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നാണ് കായിക താരങ്ങള്‍ പറയുന്നത്.
രണ്ടുവര്‍ഷം മുന്‍പ് കായിതാരങ്ങള്യ തെരുവില്‍ തലമുണ്ഡനം ചെയ്തും മുട്ടിലിഴഞ്ഞും ശയന പ്രദക്ഷിണം നടത്തിയും പ്രതിഷേധിച്ചതോടെ ഗത്യന്തരമില്ലാതെ അന്ന് 24പേര്‍ക്ക് നിയമനം നല്കി തടിയൂരിയിരുന്നു. അവേഷിക്കുന്നവരുടെ നിയമനം സംബന്ധിച്ച കാര്യം പഠിക്കാന്‍ എട്ടംഗ സമിതിയെ നിയോഗിക്കുകയും 45 ദിവസത്തിനകം കമ്മിറ്റി റിപ്പോര്‍ട്ട് നല്കിയ ശേഷം നിയമന നടപടി സ്വീകരിക്കുമെന്നായിരുന്നു വാഗ്ദാനം എന്നാല്‍ വര്‍ഷം രണ്ടു കഴിഞ്ഞിട്ടും കമ്മിറ്റിയും റിപ്പോര്‍ട്ടും പുറംലോകം കണ്ടില്ല.
വെള്ളി, വെങ്കലം മെഡല്‍ നേടുന്ന സ്പോര്‍ട്സ് താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന പ്രഖ്യാപനം വന്ന് പത്ത് വര്‍ഷം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത ജോലി പട്ടികയിലുള്ള മുഴുവന്‍ കായികതാരങ്ങള്‍ക്കും നല്കുന്നില്ലെന്നത് താരങ്ങളോട് ചെയ്യുന്ന അനീതിയാണ്. ഫുട്ബോള്‍ താരങ്ങളായ റിനോ ആന്റോയും അനസ് എടത്തൊടികയും ജോലി നല്‍കാത്ത കാര്യത്തെപ്പറ്റി വെളിപ്പെടുത്തിയത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചതിന് പിന്നാലെയാണ് സര്‍ക്കാരിനെ വെട്ടിലാക്കി അത്ലറ്റുകളും സമരവുമായെത്തിയത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]