
തിരുവനന്തപുരം ∙
(കീം) ഫോർമുല മാറ്റവുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലും എതിർപ്പ് ഉയർന്നിരുന്നതായി വിവരം. കഴിഞ്ഞ മാസം 30ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ചില മന്ത്രിമാർ സംശയം ഉയർത്തിയത്.
പുതിയ മാറ്റം ഈ വർഷം വേണോ എന്നായിരുന്നു മന്ത്രിമാർ ചോദിച്ചത്. പൊതുതാൽപര്യത്തിന്റെ പേരിൽ ഒടുവിൽ തീരുമാനം നടപ്പാക്കുകയായിരുന്നു.
കീം എഴുതിയ വിദ്യാർഥികളെ കുഴപ്പത്തിലാക്കിയത് സർക്കാരിന്റെ ധൃതിപിടിച്ച നടപടിയാണെന്ന ആക്ഷേപത്തിനിടെയാണ് മന്ത്രിസഭാ യോഗത്തിൽ ചില മന്ത്രിമാർ ഉന്നയിച്ച സംശയം പുറത്തുവരുന്നത്.
കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ നൽകിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെ സംസ്ഥാന സർക്കാരിനേറ്റത് വലിയ തിരിച്ചടിയായിരുന്നു. ഹന്ന ഫാത്തിമ ഉൾപ്പെടെ സിബിഎസ്ഇ സിലബസുകാരായ 3 വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചും ഇപ്പോള്‍ ഡിവിഷൻ ബെഞ്ചും അനുകൂല തീരുമാനമെടുത്തത്.
യാഥാർഥ്യം പരിഗണിക്കാതെ, ഒരു വിഭാഗം കുട്ടികളെ തഴഞ്ഞ് ഏകപക്ഷീയമായാണ് സർക്കാർ നടപടിയെടുത്തതെന്നായിരുന്നു ആരോപണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]