
പുല്‍പ്പള്ളി: വിനോദ സഞ്ചാര കേന്ദ്രത്തില്‍ ലഹരിമൂത്ത് നടക്കാനാകാതെ കിടക്കുന്ന വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വയനാട് മുള്ളൻക്കൊല്ലിയിലാണ് സംഭവം. കര്‍ണാടക അതിര്‍ത്തിയായ മച്ചൂരിലെ കബനി നദീ തീരത്ത് എത്തിയ സഞ്ചാരികളായ യുവതി യുവാക്കളാണ് അമിത ലഹരിയില്‍ എഴുന്നേറ്റ് നില്‍ക്കാനാകാത്ത അവസ്ഥയില്‍ കിടക്കുന്നത്.
സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് ഇവരുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. നാട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് പരസ്പര വിരുദ്ധമായി മറുപടി പറഞ്ഞ ഇവര്‍ പിന്നീട് പ്രദേശത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്നവരില്‍ അധികവും മലയാളി പെണ്‍കുട്ടികളാണ്.വയനാട് സ്വദേശികളാണെന്ന് പറഞ്ഞ ഇവര്‍ കര്‍ണാടകയില്‍ പഠിക്കുന്നവരാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]