
പോലീസിന്റെ മോക്ക് ഡ്രില്ലിനിടെ മകള്‍ കരഞ്ഞതോടെ നിയന്ത്രണം തെറ്റിയ പിതാവ് തോക്ക് ധാരിയായ ഡമ്മി തീവ്രവാദിയുടെ കൈയ്യേറ്റം ചെയ്തു. മഹാരാഷ്ട്ര ധൂലെയിലെ ക്ഷേത്രത്തിന് സമീപമായിരുന്നു അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്.
അപ്രതീക്ഷിതമായി നടത്തിയ മോക്ക് ഡ്രില്‍ കണ്ട് ക്ഷേത്ര പരിസരത്തെ സ്ത്രീകളും കുട്ടികളും പേടിക്കുകയും വെടിയൊച്ച കേട്ടതോടെ പലരും പരിഭ്രാന്തരായി ഓടുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിപേടിച്ച് നിലവിളിച്ചതും തോക്ക്ധാരിയായ ഡമ്മി തീവ്രവാദിയെ പിതാവ് കൈയ്യേറ്റം ചെയ്തതും.
മുഖം മറച്ച തീവ്രവാദി ഒരു യുവാവിനെ തോക്ക് മുനയില്‍ നിര്‍ത്തിയിരിക്കെ പൊടുന്നനെയാണ് പിതാവെത്തി കരണത്ത് അടി പൊട്ടിച്ചത്. രണ്ടുതവണയാണ് അടി പൊട്ടിയത്. നിനക്കോക്കെ തലച്ചോറുണ്ടോ എന്ന് ചോദിച്ചായിരുന്നു കൈയ്യേറ്റം.
ശ്രീ സ്വാമി നാരായണ്‍ ക്ഷേത്ര പരിസരത്തായിരുന്നു പോലീസിന്റെ മോക്ക് ഡ്രില്‍. ഇത് കണ്ട് ക്ഷേത്രത്തിലെത്തിയവര്‍ ഒന്നാകെ ഞെട്ടി. തീവ്രവാദികള്‍ ക്ഷേത്രം കൈയ്യടക്കിയെന്നായിരുന്നു വിവരം. പിന്നീട് പോലീസാണ് മോക്ക് ഡ്രില്ലെന്ന കാര്യം വെളിപ്പെടുത്തുന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]