
ബെംഗളൂരു ∙ കോൺഗ്രസ് എംഎൽഎമാരുമായി പാർട്ടി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല ബെംഗളൂരുവിൽ കൂടിക്കാഴ്ച തുടരുന്നതിനിടെ മുഖ്യമന്ത്രി
ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും ഡൽഹിയിൽ ഇന്ന് എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. രാത്രി ഇരുവരും ലോക്സഭാ പ്രതിപക്ഷ നേതാവ്
യുമായി ചർച്ച നടത്തുമെന്നാണു സൂചന.
ശിവകുമാർ ഇന്നലെ ഡൽഹിയിലെത്തി. സിദ്ധരാമയ്യ ഇന്നു രാവിലെ ഡൽഹിക്കു പോകും.
മൈസൂരു ദസറയിൽ എയർഷോ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായി ചർച്ച നടത്തും.
അതേസമയം, സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന കോൺഗ്രസ് എംഎൽഎമാരെ അനുനയിപ്പിക്കാൻ എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയുടെ രണ്ടാംഘട്ട കൂടിക്കാഴ്ച ഇന്നു സമാപിക്കും.
3 ദിവസത്തെ ചർച്ചയിൽ 63 എംഎൽഎമാരെയാണ് സുർജേവാല കാണുന്നത്. ആദ്യ ഘട്ടത്തിൽ ജൂൺ 30 മുതൽ കഴിഞ്ഞ 2 വരെ 40 എംഎൽഎമാരെ അദ്ദേഹം കണ്ടിരുന്നു. അടുത്ത ആഴ്ച ബാക്കിയുള്ള എംഎൽഎമാരുമായി സുർജേവാല ചർച്ച നടത്തും.
സംസ്ഥാനത്ത് നേതൃമാറ്റം കൊണ്ടുവരുന്നതിന്റെ ഭാഗമായി എംഎൽഎമാരുടെ അഭിപ്രായം തേടാനാണ് എഐസിസി ജനറൽ സെക്രട്ടറി കൂടിക്കാഴ്ച നടത്തുന്നതെന്ന് അഭ്യൂഹമുണ്ട്.
എംഎൽഎമാരെ അനുനയിപ്പിക്കാൻ ശ്രമം നടക്കുന്നതിനിടെ നേതൃമാറ്റത്തെക്കുറിച്ച് നേതാക്കൾ പരസ്യമായി സംസാരിക്കുന്നത് തുടരുന്നു. ഡി.കെ.ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നതായി സി.പി.യോഗേശ്വർ എംഎൽഎ പറഞ്ഞു.
കൂടുതൽ എംഎൽഎമാരും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ശിവകുമാറിനെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന് കഴിഞ്ഞ ദിവസം ചിക്കമഗളൂരു ബാലന്നൂരിലെ രംഭാപുരി മഠാധിപതി വീര സോമേശ്വര രാജദേശികേന്ദ്ര ശിവാചാര്യ സ്വാമിയും പറഞ്ഞിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]