
കൊച്ചി ∙ സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ നിശ്ചിത ഇടവേളകളിൽ കൃത്യമായ പരിശോധന നടക്കുന്നുണ്ടോയെന്ന്
. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചതുൾപ്പെടെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, ആലപ്പുഴ സ്വദേശി ജി.സാമുവൽ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം.
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം നടത്തേണ്ട പരിശോധനയെക്കുറിച്ച് ആരാഞ്ഞ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ച്, പരാതി പരിഹാര സമിതി സംബന്ധിച്ചിച്ച് ചട്ടങ്ങൾ രൂപീകരിച്ചിട്ടുണ്ടോയെന്നും ചോദിച്ചു.
ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സർക്കാരിനോടു കോടതി നിർദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ
ഉൾപ്പെടെ സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനവും കാര്യക്ഷമമായ നടത്തിപ്പും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. സർക്കാർ ആശുപത്രികളിൽ ഉപകരണങ്ങളും ശുചിത്വവും ഉറപ്പാക്കി ആരോഗ്യവകുപ്പിന്റെ പ്രവർത്തനം ഫലപ്രദമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ ഇല്ലെന്ന് യൂറോളജി വിഭാഗം മേധാവി ഡോ.
സി.എച്ച്.ഹാരിസ് വെളിപ്പെടുത്തിയതിനെ തുടർന്ന് അത്യാവശ്യ സാമഗ്രികൾ ലഭ്യമാക്കാൻ നടപടിയെടുത്ത കാര്യവും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]