ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ജനങ്ങളെ അപമാനിക്കുന്നത് പതിവാണെന്ന് ബിജെപി എം.പി രവിശങ്കർ പ്രസാദ്. രാഹുലിന് ആരെയും അധിക്ഷേപിക്കാനുള്ള ലൈസൻസ് ലഭിച്ചിട്ടില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കിൽ കോടതി അതിന്റെ വഴി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചനയാണെന്നായിരുന്നു കോൺഗ്രസ് പാർട്ടിയുടെ അഭിപ്രായം, കോൺഗ്രസിന് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ല അതിനാലാണ് ഇത്തരത്തിൽ പറയുന്നത്. ഇന്ത്യയുടെ ജുഡീഷ്യൽ സംവിധാനത്തെ കുറിച്ച് പറഞ്ഞ വിമർശനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയ കേസിൽ കോൺഗ്രസ് നേതാവ് രാഹുലിന്റെ അപ്പീൽ ഇന്ന് ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. സിജെഎം കോടതി ഉത്തരവ് ശരിവെച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ നടപടി. തനിക്ക് നേരേയുള്ള കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് രാഹുൽ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. ഇതേതുടർന്നായിരുന്നു രവി ശങ്കർപ്രസാദിന്റെ പ്രസ്താവന. രാഹുലിനെ കുടുക്കാനുള്ള ശ്രമമാണെന്ന കോൺഗ്രസിന്റെ വാദത്തെ പൂർണ്ണമായും അപലപിക്കുന്നു. രാഹുലിന് മാപ്പ് പറയാൻ അവസരമുണ്ടായിരുന്നെന്നും പിന്നീട് വിചാരണ നടന്നുവെന്നും അദ്ദേഹം പറഞ്ഞു. ആളുകളെ അപമാനിക്കുന്നത് രാഹുലിന്റെ പതിവ് രീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കള്ളന്മാർക്കെല്ലാം എങ്ങനെയാണ് ‘മോദി’ എന്ന പേരുണ്ടായത് എന്നായിരുന്നു കർണാടകയിലെ കോലാറിൽ രാഹുൽ നടത്തിയ പ്രസംഗം. ഇതേതുടർന്ന് പൂർണേഷ് മോദി നൽകിയ പരാതിയിന്മേലാണ് രാഹുലിനെ ശിക്ഷിച്ചത്. മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് സൂറത്ത് സെഷൻസ് കോടതിയിയാണ് രാഹുലിനെതിരെ പൂർണേഷ് മോദി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. മാപ്പ് പറയാൻ ആവശ്യപ്പെട്ടങ്കിലും രാഹുൽ വിസമ്മതിക്കുകയായിരുന്നു. മാപ്പ് പറയാൻ താൻ സവർക്കറല്ല, ഗാന്ധിയാണെന്നായിരുന്നു രാഹുൽ അന്ന് പറഞ്ഞത്. എന്നാൽ ഈ പരാമർശവും രാഹുലിന് വിനയായി തീരുകയായിരുന്നു.
The post രാഹുൽ ജനങ്ങളെ അപമാനിക്കുന്നത് പതിവ് ; ആരെയും അധിക്ഷേപിക്കാനുള്ള ലൈസൻസ് ലഭിച്ചിട്ടില്ല : രവിശങ്കർ പ്രസാദ് appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]