ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന് തയാറെടുക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ വെട്ടിലാക്കി നായകന് ഡീന്‍ എല്‍ഗാറും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോർഡും .
ഐപിഎൽ വഴി നേടുന്ന പണമാണോ രാജ്യത്തോടുള്ള കൂറാണോ വലുത് എന്നു തീരുമാനിക്കാനാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോര്‍ഡും നായകനും താരങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മാർച്ച് 18 മുതൽ ഏപ്രിൽ 12 വരെ ബംഗ്ലാദേശിനെതിരേ ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര നടത്താനാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. സ്വന്തം നാട്ടില്‍ നടക്കുന്ന പരമ്പരകളിൽ ടീമിലെ പ്രധാന താരങ്ങളെല്ലാം ഒപ്പമുണ്ടാകണമെന്നാണ് ബോര്‍ഡിന്റെ നിലപാട്.
ഇക്കാര്യത്തില്‍ താരങ്ങളോടു കര്‍ശന നിര്‍ദേശം നല്കാന് ബോര്‍ഡും നായകനും തുനിഞ്ഞില്ല . പകരമാണ് ദേശീയ മത്സരമാണോ പണമാനോ വേണ്ടതെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്.
”ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ഓരോ പരമ്പരയെന്നും ദേശീയ ടീമാണോ ഐ.പി.എല്ലാണോ വലുതെന്ന് താരങ്ങള്‍ തീരുമാനിക്കട്ടെ” യെന്നാണ് നായകന് എല്‍ഗാര്‍ പ്രതികരിച്ചത്.
ഏപ്രിൽ 12 ന് ടെസ്റ്റ് പരമ്പര അവസാനിച്ച ശേഷം ഐ.പി.എല്ലിന് എത്താമെന്നു കരുതിയാല്‍പ്പോലും . മാര്‍ച്ച് 26-ന് ആരംഭിക്കുന്ന ഐ.പി.എൽ മത്സരങ്ങളിൽ പകുതിയും താരങ്ങൾക്ക് നഷ്ടമാകും.
ഏപ്രില്‍ 12-ന് ടെസ്റ്റ് പരമ്പര പൂര്‍ത്തിയാക്കി 13-നോ 14-നോ ഇന്ത്യയില്‍ എത്തിയാല്‍പ്പോലും കോവിഡ് ചട്ടങ്ങൾ പാലിച്ച് ബയോ ബബിളിലേക്ക് പ്രവേശിക്കുമ്പോഴേക്കും ഏപ്രില്‍ 20 കഴിയും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]