അയല്‍വാസികളുടെ ഉപദ്രവത്തിനെതിരെ പരാതി നല്‍കാനെത്തിയ വീട്ടമ്മയ്ക്ക് പൊലീസില്‍ നിന്നും പീഡനം നേരിടേണ്ടി വന്നതായി പരാതി.
എളങ്കുന്നപ്പുഴ സ്വദേശിയായ യുവതിയാണ് ഞായറയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണമാണ് പരാതിയിലുള്ളത്. പൊലീസുകാര്‍ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നും അസഭ്യം പറഞ്ഞെന്നും പരാതിയില്‍ പറയുന്നുണ്ട്.
2020 ല്‍ പരാതിക്കാരിയുടെ മരുമകള്‍ക്ക് നേരെ അയല്‍വാസിയായ യുവാവ് വസ്ത്രാക്ഷേപം നടത്തിയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. യുവാവിന്റെ പ്രവൃത്തിയെ വീട്ടമ്മ ചോദ്യം ചെയ്തു. ഇതേത്തുടര്‍ന്ന് അയല്‍വാസിയായ മറ്റൊരു യുവാവ് ഇവരെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ആക്രമിച്ചു.
ഈ സംഭവങ്ങളില്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് പൊലീസില്‍ നിന്നും ദുരനുഭവമുണ്ടായതെന്ന് വീട്ടമ്മ പത്രസമ്മേളനത്തില്‍ പറഞ്ഞു. പൊലീസ് പരാതി സ്വീകരിച്ചില്ല. പകരം തങ്ങള്‍ക്കെതിരെ അയല്‍വാസിയുടെ പരാതിയുണ്ടെന്ന് പറഞ്ഞ് അവരെ അറസ്റ്റ് ചെയ്തു. സ്റ്റേഷനില്‍ വെച്ച് തന്നെയും ഭര്‍ത്താവിനെയും മകനെയും അസഭ്യം പറയുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു.
തങ്ങളെ അറസ്റ്റ് ചെയ്ത് കൊണ്ട് പോവും വഴി രണ്ട് പൊലീസുകാര്‍ തന്നെ ശാരീരികമായി പീഡിപ്പിച്ചു. വനിത പൊലീസുകാര്‍ ഇത് കണ്ടിച്ചും പ്രതികരിച്ചില്ല. പ്രാഥമികാവശ്യത്തിന് വണ്ടി നിര്‍ത്തണമെന്ന് പറഞ്ഞപ്പോള്‍ വഴിയരികിലെ കാട് ചൂണ്ടിക്കാട്ടി. ജയിലിലെത്തു വരെ പൊലീസുകാരുടെ ഉപദ്രവം തുടര്‍ന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോള്‍ മകന് അപകടത്തില്‍ പെട്ട് കിടപ്പിലായിരുന്നു. ഇത് കൂടുതല്‍ തളര്‍ത്തിയെന്നും വീട്ടമ്മ പറഞ്ഞു. ഉപദ്രവിച്ച പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്കും എറണാകുളം റൂറല്‍ എസ്പിക്കും പരാതി നല്കിയി
ട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]