തിരുവനന്തപുരം വർക്കലയിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവമുണ്ടായത്.
അയൽവാസികളാണ് വീടിന് തീ പിടിക്കുന്നത് കണ്ട് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കുകയായിരുന്നു.
ഷോർട്ട് സക്യൂട്ടാണ് തീ പിടിക്കാൻ കാരണമെന്ന് പ്രാഥമിക നിഗമനം. മറ്റു സാഹചര്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.
ദളവാപുരം സ്വദേശി പ്രതാപൻ (62), ഭാര്യ ഷേർലി (53), മകൻ അഖിൽ (29), മരുമകൾ അഭിരാമി (25), മൂത്ത മകൻ നിഖിലിന്റേയും അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള ആൺ കുഞ്ഞ് എന്നിവർ ആണ് മരിച്ചത്. കാർപോർച്ചിൽ തീ ആളിക്കത്തുന്നത് കണ്ട അയൽവാസിയായ കെ ശശാങ്കനാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ആളുകൾ എത്തുമ്പോഴേക്കും വീടിനുള്ളിലേക്ക് തീ പടർന്നു പിടിച്ചിരുന്നു. കാർപോർച്ചിലുണ്ടായിരുന്ന വാഹനങ്ങൾ കത്തിയിട്ടുണ്ട്.
ഫയർ ഫോഴ്സ് തീ അണച്ച് വീട്ടിനുള്ളിൽ കയറിയപ്പോൾ ഒരാൾ ഒഴികെ ബാക്കി ആർക്കും ജീവനുണ്ടായിരുന്നില്ല.മൂത്ത മകൻ നിഖിൽ ഗുരുതരാവസ്ഥയിൽ പൊള്ളലേറ്റ് ആശുപത്രിയിലാണ്. ഇരുനില വീടിൻ്റെ എല്ലാ റൂമിലേക്കും തീ പടരുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]