കോഴിക്കോട്∙ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കു നേരെയുണ്ടായ അതിക്രമത്തില്‍ പൊലീസ് കേസെടുത്തു.
ബസ് കണ്ടക്ടര്‍ക്കെതിരെയും അപമര്യാദയായി പെരുമാറിയ വ്യക്തിക്കെതിരെയുമാണ് കേസ്. നടക്കാവ് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
കോഴിക്കോട് സ്വദേശിനിയായ യുവതിക്കാണു ശനിയാഴ്ച രാത്രി ദുരനുഭവമുണ്ടായത്.
മോശം പെരുമാറ്റത്തെ തുടര്‍ന്ന് ബഹളം വച്ചിട്ടും കണ്ടക്ടറോ സഹയാത്രികരോ ഇടപെട്ടില്ലെന്ന് യുവതി ആരോപിച്ചു.
സംഭവത്തിൽ നടപടി ഉറപ്പാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. തന്റെ ഭാഗത്തുനിന്നു തെറ്റുണ്ടായെങ്കില്‍ മാപ്പു പറയാന്‍ തയാറാണെന്നു കണ്ടക്ടര്‍ ജാഫര്‍ പ്രതികരിച്ചിരുന്നു. ഉത്തരവാദിത്തത്തില്‍ നിന്ന് പിന്നോട്ടു പോകില്ലെന്നും ജാഫര്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]