
മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന് വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ പീഡ് സെല്ലിലേക്ക് ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. പ്ലസ് ടു, ഡി.എം.എല്‍.ടി. എന്നിവയാണ് യോഗ്യത.
വിദ്യാഭ്യാസ യോഗ്യത, പ്രായം, വിലാസം, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 10-ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ പ്രയോഗിക പരീക്ഷ, കൂടിക്കാഴ്ച എന്നിവയ്ക്കായി എത്തണം.
ഫോണ്‍: 0477-22822015.
അപേക്ഷ ക്ഷണിച്ചു
മഞ്ചേരി നഗരസഭയുടേയും പട്ടിക ജാതി വികസന വകുപ്പിന്റേയും കീഴിൽ പ്രവർത്തിക്കുന്ന മഞ്ചേരി ഗവ. പ്രീമെട്രിക് ഹോസ്റ്റലിൽ അടുത്ത അധ്യായന വർഷത്തേക്ക് ട്യൂഷൻ എടുക്കുന്നതിനായി വനിതാ അധ്യാപകരെ നിയമിക്കുന്നു.
5 മുതൽ 10 വരെയുള്ള ക്ലാസുകളിലേക്ക് ട്യൂഷൻ എടുക്കുന്നതിനാണ് അപേക്ഷ ക്ഷണിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിലേക്ക് ഹിന്ദി, കണക്ക് , സയൻസ് ( നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്) ഇംഗ്ലീഷ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദവും ബി എഡുമുള്ളവർക്കും ,
യു.പി വിഭാഗത്തിൽ ബിരുദവും ബി.എഡ്/ടി.ടി.സി ഉള്ളവർക്കും അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 25 ന് മുൻപ് മഞ്ചേരി നഗരസഭ പട്ടികജാതി വികസന ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം.
ഫോൺ: 9188920072, 9946349877.
ഗസ്റ്റ് അധ്യാപക നിയമനം
മലപ്പുറം ഗവ. വനിതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ 2023-24 അധ്യയന വർഷത്തേക്ക് ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 55% മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം.
താത്പര്യമുള്ള പൊളിറ്റിക്കൽ സയൻസ് വിഷയത്തിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ മെയ് 17ന് രാവിലെ 10 മണിക്കും ഇക്കണോമിക്സ് വിഷയത്തിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ ഉച്ചയ്ക്ക് 12 മണിക്കും അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ ഹാജരാകണം. ഫോൺ : 0483 2972200
വിവിധ തസ്തികകളിൽ നിയമനം നടത്തും
നാഷണൽ ആക്ഷൻ പ്ലാൻ ഫോർ സീനിയർ സിറ്റിസൺസ് പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന നാഷണൽ ഹെൽപ് ലൈൻ ഫോർ സീനിയർ സിറ്റിസൺസ് സെന്ററിൽ വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തും. കാൾ ഓഫീസർ, ഫീൽഡ് റെസ്പോൺസ് ഓഫീസർ, ടീം ലീഡർ ഒഴിവുകളിലാണ് നിയമനം. കാൾ ഓഫീസർ തസ്തകയിലേക്ക് യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഫോട്ടോയും സഹിതം മേയ് 5നും മറ്റു രണ്ട് തസ്തികകളിലേക്ക് മേയ് 6നും രാവിലെ 10നകം സാമൂഹ്യനീതി ഡയറക്ട്രേറ്റ്, അഞ്ചാം നില, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം എന്ന വിലാസത്തിൽ വാക് ഇൻ ഇന്റർവ്യൂവിന് എത്തണം. അപേക്ഷാ ഫോം http;//swd.kerala.gov.in ൽ ലഭിക്കും. വിശദ വിവരങ്ങൾക്ക്: 04712306040.
ഗസ്റ്റ് അധ്യാപക ഒഴിവ്
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]