
താല്കാലിക വെടിനിര്‍ത്തലിനുശേഷം ആക്രമണം പുനരാരംഭിച്ചെന്ന് പ്രഖ്യാപിച്ച റഷ്യ, മരിയുപോളിൽ ശക്തമായ ആക്രമണം തുടരുകയാണെന്ന് മരിയുപോള്‍ മേയര്‍.
നഗരത്തിലെ ജലവിതരണവും വൈദ്യുതിയും തടസ്സപ്പെട്ടു. നഗരത്തിൽ അഞ്ച് ദിവസമായി വൈദ്യുതി ഇല്ല. നാലുലക്ഷം ജനങ്ങളെ റഷ്യ ബന്ധിയാക്കിയെന്നും മേയര്‍ ആരോപിച്ചു.
യുക്രെയ്ൻ സൈനികരുടെ ചെറുത്തുനിൽപു തുടരുന്ന നഗരമാണു മരിയുപോൾ. ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കാനാണ് മരിയുപോളിലും വൊൽനോവാകയിലും റഷ്യ 5 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചത്.
വെടിനിർത്തലിന്റെ സമയപരിധി ഇന്ത്യൻ സമയം ഇന്നലെ രാത്രി 7.30ന് അവസാനിച്ചിരുന്നു. മരിയുപോളിൽനിന്ന് 2 ലക്ഷം പേരെയും വൊൽനോവാകയിൽനിന്ന് 15,000 പേരെയുമാണ് ഒഴിപ്പിക്കാനുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]