സ്വന്തം ലേഖകൻ കൊച്ചി: ഡ്യൂട്ടിക്കിടെ മദ്യപിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കൊച്ചി എ.ആർ ക്യാമ്പിലെ പൊലീസുകാരായ മേഘനാഥൻ, രാജേഷ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
ഡ്യൂട്ടിക്കിടെ മദ്യപാനം നടക്കുന്നുണ്ടെന്ന വിവരം കൊച്ചി കമ്മിഷണർക്കും ഡിസിപിയ്ക്കും നേരത്തേ തന്നെ ലഭിച്ചിരുന്നു. ഈ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കമ്മിഷണറുടെയും ഡിസിപിയുടെയും നിർദേശപ്രകാരം ഈ രണ്ട് പൊലീസുകാരെയും നിരീക്ഷിക്കുന്നുണ്ടായിരുന്നു.
അതിന് ശേഷമാണ് മദ്യപിക്കുന്നതിനിടെ മേഘനാഥൻ, രാജേഷ് എന്നീ ഉദ്യോഗസ്ഥരെ കൈയ്യോടെ പിടികൂടിയത്. തുടർന്ന് ഇവരെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
The post ഡ്യൂട്ടിക്കിടെ മദ്യപാനം; കൊച്ചി എ.ആർ ക്യാമ്പിലെ രണ്ടു പോലീസുകാർക്കു കൂടി സസ്പെൻഷൻ appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

