സ്വന്തം ലേഖിക
തിരുവനന്തപുരം: മലയാളികളെ എല്ലാവരെയും ഞെട്ടിപ്പിച്ച ഒരു സംഭവമായിരുന്നു കെഎസ്ആര്‍ടിസി ബസ്സില്‍ വെച്ചു നടിയും മോഡലുമായ പെണ്‍കുട്ടിക്ക് നേരെ ഉണ്ടായ ലൈംഗിക അതിക്രമം.
തൃശ്ശൂരില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്നു പെണ്‍കുട്ടി. അപ്പോള്‍ ഇവരുടെ അടുത്തിരുന്ന സവാദ് എന്ന കോഴിക്കോട് സ്വദേശി അയാളുടെ സ്വകാര്യ ഭാഗങ്ങള്‍ പുറത്തിട്ട് അശ്ലീല പ്രവര്‍ത്തികള്‍ നടത്തുകയായിരുന്നു.
പെണ്‍കുട്ടി ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും വീഡിയോ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പിടിക്കപ്പെട്ടതോടെ ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു എങ്കിലും ഇയാളെ ബസ് കണ്ടക്ടറും ചേര്‍ന്ന് പിടിക്കുകയായിരുന്നു. പിന്നീട് ഇയാളെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഇപ്പോള്‍ ഇയാള്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
അതിനിടയില്‍ വലിയൊരു വിഭാഗം ആളുകള്‍ ഇയാളെ സപ്പോര്‍ട്ട് ചെയ്തു കൊണ്ട് എത്തി. ഇരയായ പെണ്‍കുട്ടി ഇത് പ്രശസ്തിക്ക് വേണ്ടി മാത്രം ചെയ്തതാണ് എന്നായിരുന്നു ഈ വിഭാഗം ആളുകളുടെ ആരോപണം.
ജംഷീര്‍ എന്നു പറയുന്ന ഒരു വ്യക്തി പ്രതിയെ ന്യായീകരിച്ചു കൊണ്ടും പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തി കൊണ്ടും വീഡിയോ ചെയ്തത് വലിയ രീതിയില്‍ സവാദ് അനുകൂലികള്‍ ഏറ്റെടുത്തു. ഇപ്പോള്‍ കേരളത്തിലെ ഞരമ്പുരോഗികള്‍ക്ക് സവാദ് ഒരു സൂപ്പര്‍സ്റ്റാര്‍ ആണ് എന്ന് വേണമെങ്കില്‍ പറയാം.
ഈ വിഷയത്തില്‍ പിന്നീട് ഓള് കേരള മെന്‍സ് അസോസിയേഷന് ഇടപെടുകയും ചെയ്തു. ഇവര്‍ ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഈ സംഘടനയുടെ ഭാരവാഹി നടത്തുന്ന ഫേസ്ബുക്ക് ലൈവ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. ജാമ്യത്തില്‍ ഇറങ്ങുന്ന ദിവസം സവാദിനു ഗംഭീര സ്വീകരണം ഒരുക്കാന്‍ ആണ് സംഘടന പദ്ധതിയിടുന്നത്.
കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പുരുഷന്മാരോട് അന്നേദിവസം ആലുവ സബ് ജയിലില്‍ ഒത്തു കൂടുവാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് ഇയാള്‍ ഇപ്പോള്‍. കൃത്യമായ തീയതിയും സമയവും പിന്നീട് അറിയിക്കുമെന്നും ഇദ്ദേഹം പറയുന്നുണ്ട്. നിരവധി ഞരമ്ബ് രോഗികള്‍ ആണ് ഈ വീഡിയോയുടെ താഴെ സമാധിനും ഓള് കേരള മെന്‍സ് അസോസിയേഷനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
The post ബസില്‍ നഗ്നത പ്രദര്‍ശിപ്പിച്ച സവാദിന് സ്വീകരണം നല്‍കുമെന്ന് കേരളാ മെന്‍സ് അസോസിയേഷന്; ആണായിപ്പിറന്നവര്‍ ആലുവ സബ് ജയിലിന് മുന്നില്‍ ഒത്തുകൂടാന്‍ ആഹ്വാനം; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പേർ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]