
സ്വന്തം ലേഖകൻ
കോഴിക്കോട് : വീട്ടമ്മയെ ഭീഷണിപ്പെടുത്തി ഒട്ടേറെ തവണ പീഡിപ്പിച്ച സംഭവത്തിൽ വെള്ളയിൽ സ്വദേശി നാലുകുടി പറമ്പ് കെ.പി.അജ്മലിനെ (30) മെഡിക്കൽ കോളജ് പൊലീസും ഡാൻസാഫും ചേർന്നു പിടികൂടി. പെയിന്റിങ് തൊഴിലാളിയായ അജ്മൽ ഒപ്പം ജോലി ചെയ്യുന്ന വീട്ടമ്മയുടെ മകനെ കള്ളക്കേസില്‍ കുടുക്കുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് യുവാവിന്റെ അമ്മയെ പീഡനത്തിന് ഇരയാക്കിയത്.
ഒരു വര്‍ഷമായി പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുന്നതായി വീട്ടമ്മ പരാതിയില്‍ വ്യക്തമാക്കി. പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ മൊബൈലില്‍ സ്വകാര്യ ചിത്രങ്ങള്‍ ഉണ്ടെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. പീഡനം സഹിക്കാനാകാതെ വന്നതോടെയാണ് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയത്.
അജ്മൽ സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നു പൊലീസ് പറഞ്ഞു. വെള്ളയിൽ ഭാഗത്താണു മെഡിക്കൽ കോളജ് പൊലീസ് ഇൻസ്പെക്ടർ എം.എൽ.ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള പൊലീസും ആന്റി നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേർന്നു അജ്മലിനെ പിടികൂടിയത്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]