മലപ്പുറം: മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് മരുതയില്‍ 14 ദിവസം പ്രായമുള്ള ആദിവാസി കുഞ്ഞ് മരിച്ചു. വെണ്ടേക്കുംപൊട്ടി ആദിവാസി കോളനിയിലെ ഇണ്ണിമാന്-ഇന്ദിര ദമ്പതികളുടെ 14 ദിവസം കുഞ്ഞാണ് മരിച്ചത്.
മരണകാരണം വ്യക്തമല്ല. കുട്ടിയുടെ മൃതദേഹം നിലമ്പൂര്‍ ഗവ: ഹോസ്പിറ്റലിലേക്ക് മാറ്റി.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ കുഞ്ഞിന്റെ മരണകാരണം അറിയൂവെന്നാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മാസം വയനാട്ടില്‍ ചികിത്സ കിട്ടാതെ ഗോത്ര ദമ്പതികളുടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവം വിവാദമായിരുന്നു.
സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ നടപടിയുണ്ടായി. കുട്ടി ചികിത്സ തേടിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മാനന്തവാടി മെഡിക്കല്‍ കോളേജിലെ താത്കാലിക ഡോക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
കുട്ടിയ്ക്ക് ചികിത്സ നല്കുന്നതില് ഡോക്ടര്‍ക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. The post നിലമ്പൂരില്‍ 14 ദിവസം പ്രായമുള്ള ആദിവാസി കുഞ്ഞ് മരിച്ചു appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

