
സ്വന്തം ലേഖിക
കരുവാരകുണ്ട്: വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയില്‍.
ഓട്ടോ ഡ്രൈവറായ കരുവാരക്കുണ്ട് ചേരിപ്പടി കുരുവിക്കാട്ടില്‍ അനീഷ് ( 30)നെയാണ് 22 കുപ്പി വിദേശമദ്യവുമായി അറസ്റ്റ് ചെയ്തത്.
കാളികാവ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. ഷിജുമോനും സംഘവും കരുവാരക്കുണ്ട് ഭാഗങ്ങളില്‍ നടത്തിയ പട്രോളിംഗിനിടെയാണ് പ്രതി പിടിയിലായത്.
ഓട്ടോയുടെ പിന്‍സീറ്റിന്റെ പിന്നിലുള്ള രഹസ്യഅറയില്‍ നിന്നാണ് 22 കുപ്പി വിദേശ മദ്യം കണ്ടെടുത്തത്.
പ്രിവന്റീവ് ഓഫീസര്‍, എക്സൈസ് ഓഫീസര്‍മാരായ കെ. അരുണ്‍, പി. ഷബീര്‍അലി, സുനില്‍കുമാര്‍, അമിത്, രജനി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]