
ട്രെയിൻ യാത്രക്കാർക്കായി ഇന്ത്യൻ റെയിൽവേ പുതുക്കിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചു. യാത്രക്കാർ പാലിക്കേണ്ട നിർദേശങ്ങളും നിയന്ത്രണങ്ങളുമാണ് മാർഗനിർദേശത്തിലുള്ളത്. റെയിൽവേയിൽ ജോലി ചെയ്യുന്നവർ, ടിടിഇ, കാറ്ററിംഗ് ക്രൂ, ട്രെയിനുകളിൽ പ്രവർത്തിക്കുന്ന മറ്റ് റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർക്കും ഈ നിയമങ്ങൾ ബാധകമാണ്. പുകവലി, മദ്യപാനം, അല്ലെങ്കിൽ മറ്റേതെങ്കിലും നിയമവിരുദ്ധമായ പെരുമാറ്റത്തിൽ ഏർപ്പെടുക തുടങ്ങിയ പ്രവൃത്തികൾക്ക് കനത്ത പിഴ നേരിടേണ്ടി വരും.
IRCTCയുടെ പുതിയ നിർദ്ദേശങ്ങൾ ഇവയാണ് , തങ്ങളുടെ സീറ്റിലോ കമ്പാർട്ട്മെന്റിലോ കോച്ചിലോ ഫോണിൽ സംസാരിക്കുമ്പോഴോ സഹയാത്രികരുമായി സംസാരിക്കുമ്പോഴോ ഉച്ചത്തിലുള്ള ശബ്ദത്തിൽ സംസാരിക്കാൻ യാത്രക്കാർക്ക് അനുവാദമില്ല. ഹെഡ്ഫോണുകൾ ഇല്ലാതെ യാത്രക്കാർ ഉച്ചത്തിൽ പാട്ട് വയ്ക്കുന്നതും മറ്റ് വിനോദോപാധികൾ ഉപയോഗിക്കുന്നതും ഒഴിവാക്കണം. നൈറ്റ്ലാംപ് ഒഴികെയുള്ള മറ്റെല്ലാ ലൈറ്റുകളും രാത്രി 10 മണിക്ക് ശേഷം ഓഫ് ചെയ്യണം.
രാത്രി 10 മണിക്ക് ശേഷം പാലിക്കേണ്ട നിയമങ്ങൾ
രാത്രി 10ന് ശേഷം ടിടിഇക്ക് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കാനാകില്ല. നൈറ്റ്ലൈറ്റ് ഒഴികെ മറ്റെല്ലാ ലൈറ്റുകളും ഓഫ് ചെയ്യണം. ഗ്രൂപ്പായി യാത്ര ചെയ്യുന്നവർ രാത്രി 10 മണിക്ക് ശേഷം ഉച്ചത്തിൽ സംസാരിക്കാൻ പാടില്ല. നടുവിലെ ബർത്തിലെ യാത്രക്കാർക്ക് ഏത് സമയത്തും അത് ഉയർത്തി ഉപയോഗിക്കാം . ലോവർ ബർത്ത് യാത്രക്കാർക്ക് ഇതിനെക്കുറിച്ച് പരാതിപ്പെടാൻ കഴിയില്ല. ഓൺലൈൻ ഡൈനിംഗ് സേവനങ്ങൾ മുഖേന രാത്രി 10 മണിക്ക് ശേഷം ഭക്ഷണം നൽകാൻ കഴിയില്ല. എങ്കിലും ഇ-കാറ്ററിംഗ് സേവനങ്ങളിലൂടെ ഭക്ഷണം മുൻകൂട്ടി ക്രമീകരിക്കാനും രാത്രി വൈകി ആയാലും അത് ലഭ്യമാക്കാനും അനുവദിക്കും.
ലഗേജ് സംബന്ധമായ നിയമങ്ങൾ
എസി ബോഗിയിൽ ഓരോ യാത്രക്കാരനും 70 കിലോ ബാഗേജ് കൊണ്ടു പോകാൻ അനുവാദമുണ്ട്. സ്ലീപ്പിംഗ് ക്ലാസിൽ 40 കിലോ വരെയും സെക്കൻഡ് ക്ലാസിൽ 35 കിലോ വരെയും ലഗേജ് സൗജന്യമാണ്. യാത്രക്കാർക്ക് സ്ലീപ്പറിൽ 80 കിലോഗ്രാമും സെക്കൻഡ് ക്ലാസ് സീറ്റിൽ 70 കിലോഗ്രാമും ലഗേജ് ഉൾപ്പെടെ 150 കിലോഗ്രാം ലഗേജ് അധിക ഫീസോടെ കൊണ്ടുപോകാനും അനുവദിക്കും.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]