
ഡല്‍ഹി : ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ ഗുസ്തി താരങ്ങള്‍ നടത്തുന്ന രാപ്പകല്‍ സമരം പത്താം ദിവസത്തിലേക്ക് കടക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ വനിതാ ഗുസ്തി താരങ്ങള്‍ നല്കിയ പരാതിയില്‍ ഡല്‍ഹി പോലീസ് കേസെടുത്തെങ്കിലും ഇതുവരെ ബ്രിജ് ഭൂഷനെ ചോദ്യം ചെയ്തിട്ടില്ല. ഇയാളെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് താരങ്ങള്‍. താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തും നവ്ജ്യോത് സിങ് സിദ്ധുവും ജന്തര്‍ മന്തറില്‍ എത്തിയിരുന്നു. അതേസമയം സമരം ചെയ്യുന്ന താരങ്ങള്‍ക്ക് പണം ലഭിക്കുന്നുണ്ടെന്ന് ഉള്‍പ്പെടെയുള്ള വാദങ്ങള്‍ ഉന്നയിച്ച് ആരോപണങ്ങളെ പ്രതിരോധിക്കാനാണ് ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷന്റെ ശ്രമം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]