
കണ്ണൂര്‍: ഏപ്രില്‍ ആറ് മുതല്‍ 10 വരെ കണ്ണൂരില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രചരണ സാമഗ്രികള്‍ക്ക് സുരക്ഷ നല്കാന് ഡിഐജിയുടെ നിര്‍ദേശം. കണ്ണൂര്‍ റേഞ്ച് ഡിഐജി രാഹുല്‍ ആര്. നായരാണ് ഈ വിചിത്ര സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. രാത്രി പ്രത്യേക പട്രോളിംഗ് നടത്തണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. പാതയോരത്തെ സ്തൂപങ്ങളും കൊടിതോരണങ്ങളും നശിപ്പിക്കപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയത്.
രണ്ട് മണിക്കൂര്‍ ഇടവേളയില്‍ പട്രോളിംഗ് വിവരങ്ങള്‍ കണ്ട്രോള് റൂമില്‍ അറിയിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട് ജില്ല പോലീസ് മേധാവിമാര്‍ക്കാണ് സര്‍ക്കുലര്‍ അയച്ചത്. കണ്ണൂര്‍ നായനാര്‍ അക്കാഡമിയില്‍ ഒരുക്കിയ പ്രത്യേക വേദിയിലാണ് പ്രതിനിധി സമ്മേളനം. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറുകള്‍ ഭൂരിഭാഗവും പൂര്‍ത്തിയായി കഴിഞ്ഞു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 840 പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളുമടക്കം ആയിരത്തോളം പേരാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതിനിധികളായി പങ്കെടുക്കുക. സെമിനാറുകളും അനുബന്ധ പരിപാടികളും നടക്കുന്ന ടൗണ്‍ സ്ക്വയറിലും വേദി നിര്‍മാണം പൂര്‍ത്തിയായി. ജവഹര്‍ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം. സമ്മേളനത്തിന്റെ ഭാഗമായി 2000 റെഡ് വോളന്റിയര്‍മാര്‍ അണിനിരക്കുന്ന പരേഡ് നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരു ലക്ഷത്തിലധികം പേര് സമാപന സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]