ഡെസ്ക്ടോപ്പിലെയും മൊബൈലിലെയും വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോമായ ഗൂഗിൾ മീറ്റ് കൂടുതൽ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ സഹായിക്കുന്ന പ്രധാന ക്രമീകരണങ്ങൾ പുറത്തുവന്നു. വളരെ ലളിതമായ ചില മാറ്റങ്ങളിലൂടെ മീറ്റിംഗുകളുടെ ദൃശ്യ-ശ്രാവ്യ ഗുണനിലവാരം വലിയ രീതിയിൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വീഡിയോ ഗുണനിലവാരം മെച്ചപ്പെടുത്താം
പലപ്പോഴും ഓട്ടോ റെസല്യൂഷൻ (Auto resolution) ആണ് ഡിഫോൾട്ടായി ഉണ്ടാകാറുള്ളത്. എന്നാൽ ശക്തമായ ഇന്റർനെറ്റ് കണക്ഷൻ ഉള്ളപ്പോൾ Settings > Video ഓപ്ഷനിൽ പോയി സെൻഡ് റെസല്യൂഷൻ (Send resolution) മാനുവലായി വർധിപ്പിക്കാവുന്നതാണ്.
ചില അക്കൗണ്ടുകളിൽ 720p മുതൽ 1080p വരെ ഉയർന്ന റെസല്യൂഷൻ ലഭ്യമാകും. ഇതുവഴി ക്യാമറ ക്വാളിറ്റി കൂടുതൽ വ്യക്തതയുള്ളതാക്കാൻ സാധിക്കും.
കൂടാതെ, ബാക്ക്ഗ്രൗണ്ട് ആൻഡ് എഫക്റ്റ്സ് പാനലിലെ ഫ്രെയിമിംഗ് (Framing) ഓപ്ഷൻ ഉപയോഗിച്ച് കോളിനിടയിൽ സ്വയം ഫ്രെയിമിൽ കൃത്യമായി നിൽക്കാനും സാധിക്കും. റിങ് ലൈറ്റുകൾ ഇല്ലാതെ മികച്ച പ്രകാശം
വീഡിയോ കോളിംഗിൽ വെളിച്ചം കൂട്ടാൻ അധികമായി ലൈറ്റുകൾ വാങ്ങേണ്ട
ആവശ്യമില്ല. Backgrounds and effects പാനലിലെ Appearance ടാബിൽ നൽകിയിരിക്കുന്ന സ്റ്റുഡിയോ ലൈറ്റിംഗ് (Studio lighting) ഇതിനായി ഉപയോഗിക്കാം.
ഇത് ഓട്ടോയിൽ നിന്ന് കസ്റ്റം (Custom) മോഡിലേക്ക് മാറ്റുമ്പോൾ ലഭ്യമാകുന്ന രണ്ട് ലൈറ്റ് സോഴ്സുകൾ ആവശ്യമുള്ള രീതിയിൽ ക്രമീകരിക്കാം. പ്രകാശത്തിന്റെ തീവ്രതയും നിറങ്ങളും മാറ്റാനും ഇതിലൂടെ സാധിക്കും.
കൂടാതെ മുഖത്തിന് കൂടുതൽ വ്യക്തത നൽകുന്ന സ്റ്റുഡിയോ ലുക്ക് (Studio look), വിവിധ സ്റ്റൈൽ പ്രെസെറ്റുകൾ എന്നിവയും ഇതിലുണ്ട്. ശബ്ദ വ്യക്തതയ്ക്ക് മുൻഗണന നൽകുക
വീഡിയോയ്ക്കൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് ഓഡിയോയും.
Settings > Audio ഓപ്ഷനിൽ നൽകിയിരിക്കുന്ന Studio sound (ചില അക്കൗണ്ടുകളിൽ Noise cancellation എന്ന് കാണാം) ഓപ്ഷൻ വഴി സംസാരിക്കുന്ന ശബ്ദം അല്ലാത്ത മറ്റ് പശ്ചാത്തല ശബ്ദങ്ങളെല്ലാം ഫിൽട്ടർ ചെയ്ത് മാറ്റാൻ സാധിക്കും. കൂടാതെ സ്പേസ് ബാർ അമർത്തിപ്പിടിച്ചുകൊണ്ട് മാത്രം മൈക്ക് അൺമ്യൂട്ട് ചെയ്യാൻ സഹായിക്കുന്ന ‘Push to talk’ ഫീച്ചറും ഉപയോഗപ്രദമാണ്.
മറ്റ് പ്രധാന ക്രമീകരണങ്ങൾ
ജനറൽ ടാബിലെ ചില ചെറിയ ക്രമീകരണങ്ങൾ വലിയ അസൗകര്യങ്ങൾ ഒഴിവാക്കാൻ സഹായിക്കും. മീറ്റിംഗിൽ ആരും എത്തിയില്ലെങ്കിൽ തനിയെ കോൾ വിട്ടുപോരുന്ന ‘Leave empty calls’ ഫീച്ചറും, മറ്റ് ടാബുകളിലേക്ക് മാറുമ്പോൾ ഫ്ലോട്ടിംഗ് വിൻഡോ ആയി മാറുന്ന ഓട്ടോമാറ്റിക് പിക്ചർ-ഇൻ-പിക്ചർ സംവിധാനവും ഇതിൽ ഉൾപ്പെടുന്നു.
പണമടച്ചുള്ള ഗൂഗിൾ അക്കൗണ്ടുകൾ വഴിയാണ് പല അഡ്വാൻസ്ഡ് ഫീച്ചറുകളും പ്രവർത്തിക്കുന്നത്. കേവലം അഞ്ച് മിനിറ്റ് മാറ്റിവെച്ചാൽ ഈ ക്രമീകരണങ്ങളെല്ലാം മനസ്സിലാക്കാനും മീറ്റ് കൂടുതൽ മികച്ചതാക്കാനും സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

