വ്യത്യസ്ത ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ നീക്കവുമായി മൈക്രോസോഫ്റ്റ്. വരാനിരിക്കുന്ന പുതിയ ഫീച്ചറുകൾ വഴി ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിച്ച് വിൻഡോസ് പിസി ഷട്ട് ഡൗൺ ചെയ്യാനും സ്ലീപ് മോഡിലാക്കാനും അപ്ഡേറ്റ് ചെയ്യാനും സാധിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Windows Latest പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഏറ്റവും പുതിയ Link to Windows ആപ്പിന്റെ കോഡിലാണ് ഇതുസംബന്ധിച്ച സൂചനകൾ കണ്ടെത്തിയിരിക്കുന്നത്.
ആൻഡ്രോയിഡ് ഡിവൈസുകൾ വഴി കമ്പ്യൂട്ടറുകളുടെ നിയന്ത്രണം കൂടുതൽ എളുപ്പമാക്കുന്നതാണ് പുതിയ കോഡിങ്ങുകൾ. പിസി സ്ലീപ് മോഡിലാക്കാനും ഷട്ട് ഡൗൺ ചെയ്യാനുമുള്ള ഓപ്ഷനുകൾ ഇതിൽ ഉൾപ്പെടുന്നുണ്ട്.
എന്നാൽ പിസി സ്ലീപ് മോഡിലാക്കിക്കഴിഞ്ഞാൽ ഫോൺ വഴി അത് വീണ്ടും അൺലോക്ക് ചെയ്യാൻ സാധിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഈ കോഡിലെ ഏറ്റവും പ്രധാനപ്പെട്ട
സവിശേഷതകളിലൊന്ന് റിമോട്ട് ആയി പിസി അപ്ഡേറ്റ് ചെയ്യാനുള്ള സംവിധാനമാണ്. ‘അപ്ഡേറ്റ് ആൻഡ് റീസ്റ്റാർട്ട്’, ‘അപ്ഡേറ്റ് ആൻഡ് ഷട്ട് ഡൗൺ’ എന്നീ രണ്ട് പ്രധാന കമാൻഡുകൾ ഇതിലൂടെ ലഭ്യമാകും.
തിരക്കുള്ള സമയങ്ങളിൽ മാറ്റിവെക്കുന്ന വിൻഡോസ് അപ്ഡേറ്റുകൾ ഉറങ്ങാൻ കിടക്കുന്ന സമയത്ത് ഫോണിൽ നിന്നും ലളിതമായി നിർവഹിക്കാൻ ഈ പുതിയ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും. നിലവിൽ ആപ്പ് കോഡുകളിൽ മാത്രമാണ് ഈ സൂചനകൾ ഉള്ളത് എന്നതിനാൽ ഫീച്ചർ എപ്പോഴS ലഭ്യമാകും എന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല.
വിൻഡോസ് പിസി ഉപയോക്താക്കൾക്കായി നിലവിലുള്ള Phone Link, Link to Windows ആപ്പുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. ഫോണിന്റെ മോഡലിന് അനുസരിച്ച് ഫീച്ചറുകളിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും പ്രധാന സേവനങ്ങൾ എല്ലാം ഒന്നുതന്നെയായിരിക്കും.
ഇതിന് പുറമെ സമാനമായ മറ്റൊരു സംവിധാനമായ Sefirah ആപ്പും ഉപയോക്താക്കൾക്ക് പരീക്ഷിക്കാവുന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

