പ്രമുഖ മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈ, പുതിയ ആപ്ലിക്കേഷനായ ‘സ്റ്റുഡിയോ ബൈ സ്പോട്ടിഫൈ ലാബ്സ്’ (Studio by Spotify Labs) പുറത്തിറക്കുന്നു. ഗൂഗിളിന്റെ നോട്ട്ബുക്ക് എൽഎം (NotebookLM) മാതൃകയിൽ വികസിപ്പിച്ചിരിക്കുന്ന ഈ സംവിധാനം, ഉപയോക്താക്കൾക്ക് താൽപ്പര്യമുള്ള വിഷയങ്ങളിൽ സ്വന്തമായി പോഡ്കാസ്റ്റുകൾ തയ്യാറാക്കാൻ അവസരമൊരുക്കുന്നു.
ഉപയോക്താക്കളുടെ കലണ്ടർ, ഇമെയിൽ, വെബ് ബുക്ക്മാർക്കുകൾ എന്നിവയുമായി ഈ ആപ്പിനെ ബന്ധിപ്പിക്കാൻ സാധിക്കും. ലഭ്യമാകുന്ന വിവരങ്ങൾ ക്രോഡീകരിച്ചുകൊണ്ട് സംഭാഷണ ശൈലിയിലുള്ള പോഡ്കാസ്റ്റുകൾ നിർമ്മിക്കുകയാണ് ഇതിന്റെ പ്രവർത്തനരീതി.
ഉദാഹരണത്തിന്, വിദേശ യാത്രകൾ ആസൂത്രണം ചെയ്യുമ്പോൾ, “Create a daily audio brief for my road trip through Italy. Walk me through my day using my calendar and bookings.
Recommend a memorable dinner spot near where I’ll be. And end with a podcast recommendation I’d love for the drive.” എന്ന് നൽകിയാൽ, യാത്രയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തി കൃത്യമായ ഓഡിയോ ബ്രീഫിംഗ് ആപ്പ് ലഭ്യമാക്കും.
വ്യക്തിഗത ദൈനംദിന ബ്രീഫിംഗുകൾ, ദീർഘദൂര യാത്രകൾക്കുള്ള പ്ലേലിസ്റ്റുകൾ, പുതിയ വിഷയങ്ങളെക്കുറിച്ചുള്ള ലഘു പോഡ്കാസ്റ്റുകൾ എന്നിവ നിർമ്മിക്കാൻ ഈ സംവിധാനം വഴിയൊരുക്കും. ഉപയോക്താക്കളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് പോഡ്കാസ്റ്റിന്റെ ശൈലിയിൽ മാറ്റങ്ങൾ വരുത്താനും സാധിക്കും.
“or take things in a completely new direction whenever the mood strikes.” എന്ന് കമ്പനി ഇതിനെക്കുറിച്ച് വ്യക്തമാക്കുന്നു. ഇപ്രകാരം തയ്യാറാക്കുന്ന ഓഡിയോ ഫയലുകൾ ഉപയോക്താവിന്റെ സ്പോട്ടിഫൈ ലൈബ്രറിയിൽ ‘പേഴ്സണൽ പോഡ്കാസ്റ്റ്’ ആയി സേവ് ചെയ്യാനും വിവിധ ഉപകരണങ്ങളിൽ സിങ്ക് ചെയ്യാനും സാധിക്കും.
വരും ആഴ്ചകളിൽ തിരഞ്ഞെടുക്കപ്പെട്ട 20-ലധികം വിപണികളിൽ, 18 വയസ്സിന് മുകളിലുള്ളവർക്കായി ‘റിസർച്ച് പ്രിവ്യൂ’ എന്ന നിലയിൽ ഡെസ്ക്ടോപ്പ് ആപ്പ് പതിപ്പായിരിക്കും ആദ്യം പുറത്തിറക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

