നിർമ്മിത ബുദ്ധി ടൂളായ ജെമിനി ഉപയോഗിച്ച് നിർമ്മിക്കുന്ന ഡിജിറ്റൽ ഉള്ളടക്കങ്ങളിലെ ദൃശ്യമായ വാട്ടർമാർക്കുകൾ ഇനി ഉപയോക്താക്കൾക്ക് ഒഴിവാക്കാം. ജെമിനി സ്പാർക്ക്, 3.7 ഫ്ലാഷ് പതിപ്പുകളിലാണ് ഈ പുതിയ സൗകര്യം ഉൾപ്പെടുത്തിയിരിക്കുന്നത്.
നാനോ ബനാന ഉപയോടിച്ച് നിർമ്മിക്കുന്ന ചിത്രങ്ങൾ, ഓമ്നി വഴി തയാറാക്കുന്ന വീഡിയോകൾ, ലിരിയ സൃഷ്ടിക്കുന്ന വരികൾ എന്നിവയുടെ കോർണറുകളിൽ വരുന്ന വാട്ടർമാർക്കുകളാണ് ഇതോടെ നീക്കം ചെയ്യാൻ സാധിക്കുന്നത്. എങ്കിലും, നിയമപരമായി വാട്ടർമാർക്കുകൾ നിർബന്ധമാക്കിയിട്ടുള്ള ചൈന, ദക്ഷിണ കൊറിയ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ഈ മാറ്റം ബാധകമല്ല.
കൂടാതെ, ദൃശ്യമായ വാട്ടർമാർക്ക് മാറ്റിയാലും ഫയലുകളുടെ പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള അദൃശ്യമായ സിന്ത്ഐഡി വാട്ടർമാർക്കുകളും (SynthID watermarks) സി2പിഎ മെറ്റാഡാറ്റയും (C2PA metadata) സുരക്ഷിതമായി നിലനിൽക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഈ പുതിയ ഫീച്ചറിന്റെ റോൾഔട്ട് ഇതിനകം ആരംഭിച്ചിട്ടുണ്ട്.
ദിവസങ്ങൾക്കുള്ളിൽ തന്നെ ഇത് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും. ജെമിനിയിൽ വാട്ടർമാർക്ക് സംവിധാനം സാധാരണയായി ഡിഫോൾട്ടായിട്ടാണ് പ്രവർത്തിക്കുന്നത്.
ഇത് മാറ്റുന്നതിനായി Settings > Show watermark എന്ന ഓപ്ഷനിൽ പോയി ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താവുന്നതാണ്. ഇവിടെ നൽകുന്ന ക്രമീകരണങ്ങൾ ഭാവിയിൽ നിർമ്മിക്കുന്ന എല്ലാ ചിത്രങ്ങൾക്കും വീഡിയോകൾക്കും സംഗീത ട്ര്രാക്കുകൾക്കും ബാധകമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

