ജോലി സംബന്ധമായ രേഖകളും ബാക്കപ്പുകളും സ്ക്രീൻഷോട്ടുകളും പിഡിഎഫ് ഫയലുകളുമൊക്കെയായി ഗൂഗിൾ ഡ്രൈവ് ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇതിലെ സ്റ്റോറേജ് ബാർ പതുക്കെ നിറഞ്ഞു വരുന്നത് പലപ്പോഴും വലിയൊരു പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ജിമെയിലും ഗൂഗിൾ ഫോട്ടോസുമായി സ്റ്റോറേജ് പങ്കിടുന്നതിനാൽ “Storage almost full” എന്ന മുന്നറിയിപ്പ് വളരെ വേഗത്തിൽ തന്നെ സ്ക്രീനിൽ തെളിയാറുമുണ്ട്. ഈ ഘട്ടത്തിൽ പണം നൽകി പ്ലാൻ അപ്ഗ്രേഡ് ചെയ്യാൻ ഗൂഗിൾ ഉപയോക്താക്കളെ പ്രേരിപ്പിക്കാറുണ്ട്.
എന്നാൽ പണം മുടക്കുന്നതിന് മുൻപ് ഡ്രൈവിലുള്ള ഫയലുകൾ കൃത്യമായി പരിശോധിച്ച് ഒഴിവാക്കിയാൽ വലിയ തുക ചെലവഴించാതെ തന്നെ മാസങ്ങളോളം സ്റ്റോറേജ് പ്രശ്നം ഒഴിവാക്കാൻ സാധിക്കും. സ്റ്റോറേജ് എങ്ങനെയെന്ന് ആദ്യം പരിശോധിക്കുക ഫയലുകൾ ഡിലീറ്റ് ചെയ്യുന്നതിന് മുൻപ് യഥാർത്ഥത്തിൽ സ്റ്റോറേജ് എവിടേക്കാണ് പോകുന്നതെന്ന് പരിശോധിക്കുകയാണ് ആദ്യം വേണ്ടത്.
ഗൂഗിൾ സ്റ്റോറേജ് എന്നത് ഡ്രൈവ് മാത്രമല്ല, ജിമെയിൽ, ഗൂഗിൾ ഫോട്ടോസ്, ഡിവൈസ് ബാക്കപ്പുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്. ഗൂഗിൾ വൺ വെബ്സൈറ്റ് സന്ദർശിച്ചാൽ ഡ്രൈവ്, ജിമെയിൽ, ഫോട്ടോസ് എന്നിവ എത്ര ജിബി വീതം ഉപയോഗിക്കുന്നുണ്ടെന്ന കൃത്യമായ കണക്ക് മനസ്സിലാക്കാൻ സാധിക്കും.
ഇതിൽ ഏതാണോ കൂടുതൽ സ്ഥലം എടുക്കുന്നത്, അവിടേക്ക് ആദ്യം ശ്രദ്ധ തിരിക്കാം. ഫോട്ടോസാണ് 80 ശതമാനവും എടുക്കുന്നതെങ്കിൽ ഡ്രൈവിലുള്ള ഫയലുകൾ ഡിലീറ്റ് ചെയ്തിട്ട് കാര്യമില്ല.
വലിയ ഫയലുകൾ കണ്ടെത്തുക ഡ്രൈവിലാണ് പ്രശ്നമെന്ന് ഉറപ്പുവരുത്തിക്കഴിഞ്ഞാൽ ഫയലുകൾ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കാവുന്നതാണ്. ഡെസ്ക്ടോപ്പിൽ ഗൂഗിൾ ഡ്രൈവ് തുറന്ന് സ്റ്റോറേജ് (Storage) ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ഉപയോഗിക്കുന്ന സ്റ്റോറേജിന്റെ അളവ് അനുസരിച്ച് ഫയലുകൾ കാണാൻ സാധിക്കും.
പഴയ സ്ക്രീൻ റെക്കോർഡിംഗുകൾ, വീഡിയോ ഫയലുകൾ, ഡ്യൂപ്ലിക്കേറ്റ് പിഡിഎഫുകൾ, പഴയ പ്രൊജക്റ്റുകളുടെ സിപ് (ZIP) ഫയലുകൾ എന്നിവയെല്ലാം സാധാരണയായി ഇങ്ങനെ കാണാനാകും. ഇതിൽ വീഡിയോകളും സിപ് ഫയലുകളുമാണ് ഭൂരിഭാഗം സ്ഥലവും അപഹരിക്കുന്നത്.
ആവശ്യമുള്ളവ എക്സ്റ്റേണൽ ഹാർഡ് ഡ്രൈവിലേക്ക് മാറ്റി ഡ്രൈവിൽ നിന്നും ഒഴിവാക്കാവുന്നതാണ്. ട്രോസ് ഫോളർ കാലിയാക്കാൻ മറക്കരുത് ഗൂഗിൾ ഡ്രൈവിനുള്ളിലെ ഫയലുകൾ ഡിലീറ്റ് ചെയ്തതുകൊണ്ട് മാത്രം ഉടൻ സ്റ്റോറേജ് ഫ്രീ ആകണമെന്നില്ല.
ഡിലീറ്റ് ചെയ്യുന്ന ഫയലുകൾ ട്രാഷ് (Trash) ഫോൾഡറിലേക്ക് പോവുകയാണ് ചെയ്യുന്നത്. 30 ദിവസത്തിന് ശേഷമാണ് ഇവ പൂർണ്ണമായും നഷ്ടപ്പെടുക.
15 ജിബി എന്ന സൗജന്യ പരിധിക്ക് അടുത്തെത്തിയവർ ട്രാഷ് ഫോൾഡർ കാലിയാക്കിയില്ലെങ്കിൽ സ്റ്റോറേജ് ഫ്രീയാകില്ല. ഇതിനായി ഗൂഗിൾ ഡ്രൈവിലെ ഇടതുവശത്തുള്ള ട്രാഷ് ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ഫയലുകൾ പെർമനെന്റായി ഡിലീറ്റ് ചെയ്യുക.
ജിമെയിൽ ട്രാഷും ഗൂഗിൾ ഫോട്ടോസ് ട്രാഷും ഇതേ രീതിയിൽ കാലിയാക്കാവുന്നതാണ്. ഓർഫൻഡ് ഫയലുകൾ (Orphaned files) ഒഴിവാക്കുക ഗൂഗിൾ ഡ്രൈവിലുള്ള എല്ലാ ഫയലുകളും ഏതെങ്കിലും ഫോൾഡറിനുള്ളിൽ മാത്രമായിരിക്കില്ല.
ചിലത് ഫോൾഡർ നഷ്ടപ്പെട്ടതോ അല്ലെങ്കിൽ ഫോൾഡർ ഡിലീറ്റ് ചെയ്ത ശേഷം ബാക്കി വന്നതോ ആയ ‘ഓർഫൻഡ്’ ഫയലുകളായിരിക്കും. ഇവയും സ്റ്റോറേജിന്റെ കണക്കിൽ പെടും.
ഇത് കണ്ടെത്താൻ ഗൂഗിൾ ഡ്രൈവ് സെർച്ച് ബാറിൽ is:unorganized owner:me എന്ന് ടൈപ്പ് ചെയ്താൽ മതിയാകും. ആവശ്യമില്ലാത്തവ ഇവിടുന്നും ഡിലീറ്റ് ചെയ്യാം.
പഴയ ഡിവൈസ് ബാക്കപ്പുകൾ നീക്കം ചെയ്യുക ഒന്നിൽകൂടുതൽ ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നവരാണെങ്കിൽ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിൽ പഴയ ഡിവൈസ് ബാക്കപ്പുകൾ കിടക്കുന്നുണ്ടാകാം. ആപ്പുകളുടെ വിവരങ്ങളും കോൾ ഹിസ്റ്ററിയും ഫോൺ സെറ്റിങ്സുമെല്ലാം ഇങ്ങനെ ബാക്ക് അപ്പ് ചെയ്യപ്പെടുന്നുണ്ട്.
പുതിയ ഫോണിലേക്ക് മാറുമ്പോൾ ഇവ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ആകണമെന്നില്ല. ഗൂഗിൾ ഡ്രൈവിൽ പ്രവേശിച്ച് സ്റ്റോറേജ് ഓപ്ഷനിൽ നിന്നും ബാക്കപ്പുകൾ (Backups) പരിശോധിച്ചാൽ ഉപയോഗത്തിലില്ലാത്ത ഫോണുകളുടെ ഡാറ്റകൾ കാണാം.
അവ ഡിലീറ്റ് ചെയ്യുന്നതിലൂടെ വലിയ അളവിൽ സ്റ്റോറേജ് തിരികെ പിടിക്കാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

