സാങ്കേതികലോകത്ത് വലിയ ചർച്ചയായ ഗൂഗിളിന്റെ വിൻഡോസ് ആപ്പ് പതിപ്പ് ഉപയോക്താക്കൾക്ക് നിരാശ നൽകുന്നുവെന്ന് വിലയിരുത്തൽ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിൻഡോസിനായി ഗൂഗിൾ ജെമിനി ആപ്പ് പുറത്തിറക്കിയത്.
മാക് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ലഭിച്ച സ്വീകാര്യതയ്ക്ക് പിന്നാലെയായിരുന്നു വിൻഡോസിലെയും കടന്നുവരവ്. ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകതയായി ചൂണ്ടിക്കാണിക്കുന്നത് കീബോർഡ് ഷോർട്ട്കട്ട് സംവിധാനമാണ്.
ജോലി ചെയ്യുന്നതിനിടയിൽ Alt + Space അമർത്തിയാൽ ചെറിയൊരു വിൻഡോയായി ജെമിനി ഉപയോക്താക്കളുടെ മുന്നിലെത്തും. ബ്രൗസർ തുറക്കാതെ തന്നെ ആവശ്യങ്ങൾ നിർവഹിക്കാൻ സാധിക്കുന്നത് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുമെങ്കിലും, വെബ് പതിപ്പിൽ നിന്നും ഇതിന് വലിയ വ്യത്യാസങ്ങളൊന്നുമില്ലെന്നാണ് പ്രധാന പരാതി.
മാക് പതിപ്പിൽ ലഭ്യമായിരുന്ന വിൻഡോ ഷെയറിംഗ്, സ്പീക്ക് ടു വിൻഡോസ് തുടങ്ങിയ നൂതന ഫീച്ചറുകൾ വിൻഡോസ് പതിപ്പിൽ ലഭ്യമല്ല. മാക്കിൽ സ്ക്രീനോ പ്രത്യേക വിൻഡോയോ ഷെയർ ചെയ്ത് വിവരങ്ങൾ തേടാൻ സാധിക്കുമെങ്കിലും വിൻഡോസിൽ ഇതിന് സാധിക്കുന്നില്ല.
ഫയലുകൾ കൈകാര്യം ചെയ്യാനും എഡിറ്റ് ചെയ്യാനും സഹായിക്കുന്ന ജെമിനി സ്പാർക് സംവിധാനവും വിൻഡോസിൽ ബ്രൗസർ രൂപത്തിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. നിലവിലുള്ള പോരായ്മകൾ പരിഹരിക്കുമെന്നും പുതിയ ഫീച്ചറുകൾ ഉടൻ തന്നെ വിൻഡോസിലും എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

