ചുറ്റുപാടുമുള്ള ലോകവുമായി ബന്ധം വിച്ഛേദിക്കാതെ സംഗീതം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി വിപണിയിൽ എത്തിയ പുതിയൊരു ഓപ്പൺ-ഇയർ ഇയർബഡാണ് സിഎംഎഫ് ക്ലിപ്പ് പ്രോ (CMF Clip Pro). കുറഞ്ഞ ചെലവിൽ ഇത്തരം ഇയർബഡുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച തിരഞ്ഞെടുപ്പാണ്.
അമേരിക്കയിൽ ആമസോൺ വഴി 99 ഡോളറിനാണ് ഇവ ലഭ്യമാക്കിയിരിക്കുന്നത്. ആഗോളതലത്തിൽ നതിങ്ങിന്റെ ഓൺലൈൻ സ്റ്റോർ വഴിയും ഇത് വാങ്ങാം.
ലൈറ്റ് ഗ്രേ, ഡാർക്ക് ഗ്രേ, കോറൽ എന്നീ മൂന്ന് നിറങ്ങളിലാണ് ഇവ വിപണിയിൽ എത്തുന്നത്. നതിങ്ങിന്റെ സബ് ബ്രാണ്ടായ സിഎംഎഫ് അവതരിപ്പിച്ചിരിക്കുന്ന ഈ ഇയർബഡുകൾക്ക് ശക്തമായ മത്സരമാണ് വിപണിയിലുള്ളത്.
അമസോണിലെ വിവിധ ബ്രാൻഡുകൾക്ക് പുറമെ 130 ഡോളറിന്റെ ആപ്പിൾ എയർപോഡ്സ് 5, 199 ഡോളറിന്റെ ബോസ് അൾട്രാ ഓപ്പൺ, 228 ഡോളറിന്റെ സോണി ലിങ്ക്ബഡ്സ് തുടങ്ങിയവയും ഇതിന് പ്രധാന എതിരാളികളാണ്. ഓട്ടോമാറ്റിക്കായി ലെഫ്റ്റ്, റൈറ്റ് തിരിച്ചറിയാനുള്ള സംവിധാനമില്ലാത്തത് ചെറിയൊരു പോരായ്മയാണ്.
എങ്കിലും ഇതിന്റെ ഭാരം കുറഞ്ഞ രൂപകൽപ്പനയും സൗകര്യപ്രദമായ ഫിറ്റിങ്ങും ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്പെടും. ഓഡിയോ നിലവാരത്തെക്കുറിച്ച് പറയുകയാണെങ്കിൽ, ഇതിന്റെ ഓപ്പൺ-ഇയർ സ്വഭാവം കാരണം ബാസ് അൽപ്പം കുറവായിരിക്കും.
എന്നാൽ പോഡ്കാസ്റ്റുകളും സംഭാഷണങ്ങളും കേൾക്കാൻ ഇത് വളരെ മികച്ചതാണ്. സ്പീക്കറിനെ കൗണ്ടർവെയ്റ്റുമായി ബന്ധിപ്പിക്കുന്ന ടൈറ്റാനിയം ബാൻഡാണ് ഇതിലുള്ളത്.
5.9 ഗ്രാമ് മാത്രം ഭാരമുള്ളതിനാൽ ദീർഘനേരം ഉപയോഗിച്ചാലും അസ്വസ്ഥതകൾ ഉണ്ടാകില്ല. കൂടാതെ ഇവയുടെ ചാർജിങ് കേസിൽ നൽകിയിരിക്കുന്ന റൊട്ടേറ്റിങ് ഡയൽ കൺട്രോൾ സംവിധാനം ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.
വോളിയം കൂട്ടാനും കുറയ്ക്കാനും പ്ലേ/പോസ് ചെയ്യാനും ഫോൺ എടുക്കാതെ തന്നെ ഈ ഡയൽ വഴി സാധിക്കും. ബാറ്ററി ലൈഫിന്റെ കാര്യത്തിൽ ഒരൊറ്റ ചാർജിൽ 10 മണിക്കൂർ വരെയും, കേസ് ഉൾപ്പെടെ 32 മണിക്കൂർ വരെയും ബാക്ക്അപ്പ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
USB C കേബിൾ വഴി ചാർജ് ചെയ്യുന്ന ഈ ഇയർബഡുകൾക്ക് 10 മിനിറ്റ് ചാർജ് ചെയ്താൽ 4 മണിക്കൂർ വരെ ഉപയോഗം സാധ്യമാണ്. ഐ.പി.54 (IP54) ഡസ്റ്റ്, വാട്ടർ റെസിഡൻസ് റേറ്റിങ് ഇതിലുണ്ട്.
മൊത്തത്തിൽ നോക്കിയാൽ, ശബ്ദ ഐസൊലേഷൻ ഇല്ലാത്തതിനാൽ പ്രധാന ഇയർബഡായി ഉപയോഗിക്കാൻ ബുദ്ധിമുട്ടാണെങ്കിലും, രണ്ടാമതൊരു ജോടി ഇയർബഡായി ഉപയോഗിക്കാൻ സിഎംഎഫ് ക്ലിപ്പ് പ്രോ ഒരു മികച്ച ഉൽപ്പന്നമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

