യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തിക്കൊണ്ട് പാരീസ് സെയ്ന്റ് ജര്‍മ്മന്‍ (പിഎസ്ജി) തങ്ങളുടെ ആധിപത്യം തുടരുന്നു. ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ ആര്‍സനലിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ 4-3 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് പിഎസ്ജി ചാമ്പ്യന്‍ പട്ടം അണിഞ്ഞത്.
മത്സരത്തിന്റെ നിശ്ചിത സമയത്തും തുടര്‍ന്ന് അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. കളിയുടെ അഞ്ചാം മിനിറ്റില്‍ കായ് ഹാവെര്‍ട്സിന്റെ ഗോളിലൂടെ ആര്‍സനല്‍ തുടക്കത്തില്‍ തന്നെ ലീഡ് നേടിയിരുന്നു.
എന്നാല്‍ പിന്നീട് പിഎസ്ജി കളിയിലേക്ക് ശക്തമായി തിരിച്ചെത്തുകയായിരുന്നു. ഷൂട്ടൗട്ടില്‍ മികച്ച പ്രകടനം പുറത്തെടുത്ത പിഎസ്ജി വിജയം ഉറപ്പിക്കുകയും കിരീടം നിലനിര്‍ത്തുകയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

