ചെന്നൈ∙ കൊൽക്കത്ത ട്വന്റി20യിലെ ബാറ്റിങ് പരാജയത്തിന് പുകമഞ്ഞിനെ (സ്മോഗ്) കുറ്റപ്പെടത്തിയ ഇംഗ്ലിഷ് താരം ഹാരി ബ്രൂക്കിനെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ രംഗത്ത്. കൊൽക്കത്ത ട്വന്റി20യിൽ വരുൺ ചക്രവർത്തിയെ നേരാംവണ്ണം നേരിടുന്നതിന് പുകമഞ്ഞ് പ്രതിസന്ധി സൃഷ്ടിച്ചുവെന്നായിരുന്നു ബ്രൂക്കിന്റെ വെളിപ്പെടുത്തൽ. എന്നാൽ, ചെന്നൈയിൽ നടന്ന രണ്ടാം ട്വന്റി20യിലും വരുൺ ചക്രവർത്തിയുടെ പന്തിൽത്തന്നെ ബ്രൂക്ക് പുറത്തായതോടെയാണ്, പുകമഞ്ഞല്ല പ്രശ്നം എന്നു ചൂണ്ടിക്കാട്ടി അശ്വിൻ രംഗത്തെത്തിയത്.
ചെന്നൈ ചെപ്പോക്ക് സ്റ്റേഡിത്തിലെ രണ്ടാം ട്വന്റി20 മത്സരത്തിനു മുന്നോടിയായി സംസാരിക്കുമ്പോഴാണ്, കൊൽക്കത്തയിലെ സ്മോഗും തന്റെ ബാറ്റിങ്ങിനെ ബാധിച്ചതായി ഹാരി ബ്രൂക്ക് വെളിപ്പെടുത്തിയത്.
‘‘കൊൽക്കത്തയിൽ ഞാൻ രവി ബിഷ്ണോയിയെ നേരിട്ടിരുന്നില്ല. പക്ഷേ, വരുൺ ചക്രവർത്തി വളരെ മികച്ച ബോളറാണ്. അദ്ദേഹത്തെ നേരിടുന്നത് തീർച്ചയായും ബുദ്ധിമുട്ടാണ്. കഴിഞ്ഞ ദിവസം കൊൽക്കത്തയിലെ സ്മോഗും ബാറ്റിങ് ദുഷ്കരമാക്കി. അതുകൊണ്ട് പന്തിന്റെ ഗതി മനസ്സിലാക്കുന്നത് ബുദ്ധിമുട്ടായിരുന്നു. ഇവിടെ ആ പ്രശ്നം ഇല്ലെന്ന് തോന്നുന്നു. കുറച്ചുകൂടി നല്ല രീതിയിൽ സ്പിന്നിനെ നേരിടാനാകുമെന്നാണ് പ്രതീക്ഷ’ – ഇതായിരുന്നു ബ്രൂക്കിന്റെ വിശദീകരണം.
എന്നാൽ, ചെന്നൈയിൽ നടന്ന രണ്ടാം ട്വന്റി20യിൽ എട്ടു പന്തിൽ 13 റൺസുമായി വരുൺ ചക്രവർത്തിയുടെ തന്നെ പന്തിൽ ഹാരി ബ്രൂക്ക് പുറത്തായി. ഇതോടെയാണ്, പരിഹാസച്ചുവയുള്ള പരാമർശങ്ങളുമായി അശ്വിൻ രംഗത്തെത്തിയത്.
-No Polio pakistani bowlers
-No Century for Harry Brook: 😂😂#INDvsENG pic.twitter.com/MvF3Xk31cb
— 𝙕𝙄𝙈𝘽𝙐 😎 (@Zimbu12_) January 25, 2025
‘‘ചെന്നൈയിൽ സ്മോഗിന്റെ പ്രശ്നമുണ്ടായിരുന്നില്ല. കൊൽക്കത്തയിൽ ബാറ്റു ചെയ്യുന്ന സമയത്ത് സ്മോഗ് ഉണ്ടായിരുന്നത് ബാറ്റിങ്ങിനെ ബാധിച്ചതായി ഹാരി ബ്രൂക്ക് വിശദീകരിച്ചിരുന്നു. അതുകൊണ്ടാണ് വരുൺ ചക്രവർത്തിയെ നേരിടാൻ ബുദ്ധിമുട്ടിയതെന്നായിരുന്നു ബ്രൂക്കിന്റെ വാദം. ഹാരി ബ്രൂക്കിനോട് എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ. വരുൺ ചക്രവർത്തി കാര്യമായ തോതിൽ ലെഗ് സ്പിൻ എറിയുന്ന താരമല്ല. അത് ഗൂഗ്ലിയായിരുന്നു’ – അശ്വിൻ പറഞ്ഞു.
‘‘താങ്കൾ ലെഗ് സ്റ്റംപിലേക്കു മാറിയതുകൊണ്ടാണ് ആ പന്ത് നേരിടാൻ കഴിയാതെ പോയത്. അങ്ങനെ ബൗൾഡാവുകയും ചെയ്തു. രണ്ടാം തവണയും ഗൂഗ്ലി നേരിടുന്നതിൽ പരാജയപ്പെട്ടാണ് താങ്കൾ പുറത്തായത്. ലൈറ്റ് അല്ല ഇവിടെ പ്രശ്നം. വരുണിന്റെ ഗൂഗ്ലിയെ വേണ്ടവിധം മനസ്സിലാക്കാനാകാതെ പോകുന്നതാണ് പ്രശ്നം’ – അശ്വിൻ പറഞ്ഞു.
ഇന്ത്യയ്ക്കെതിരായ രണ്ട് ട്വന്റി20 മത്സരങ്ങളിലായി 13, 17 എന്നിങ്ങനെയാണ് ബ്രൂക്കിന്റെ സ്കോറുകൾ. രണ്ടു മത്സരങ്ങളിലും സ്പിന്നിനെ നേരിടുന്നതിൽ ബ്രൂക്കിനുള്ള ദൗർബല്യം തെളിഞ്ഞുകണ്ടിരുന്നു. ഇംഗ്ലണ്ട് ബാറ്റർമാർ ഒന്നടങ്കം സ്പിന്നിനെ നേരിടുന്നതിൽ പിന്നിലായിപ്പോയതോടെ, ആദ്യ രണ്ടു മത്സരങ്ങളിലും അവർ തോൽവി വഴങ്ങുകയും ചെയ്തു.
English Summary:
R Ashwin Blasts Harry Brook Over ‘Smog’ Comment
TAGS
Indian Cricket Team
England Cricket Team
Board of Cricket Control in India (BCCI)
R Ashwin
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]