
മുംബൈ∙ ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കളിച്ച് ഫോം കണ്ടെത്താൻ ഇറങ്ങിയ ഇന്ത്യൻ സൂപ്പർ താരങ്ങൾക്കു രണ്ടാം ഇന്നിങ്സിലും നിരാശ. മുംബൈയ്ക്കു വേണ്ടി രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്യാനിറങ്ങിയ രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ, ശിവം ദുബെ തുടങ്ങിയ ഇന്ത്യന്‍ താരങ്ങൾ വലിയ സ്കോർ കണ്ടെത്താൻ സാധിക്കാതെ പുറത്തായി. മികച്ച തുടക്കം ലഭിച്ചിട്ടും അതു മുതലാക്കാൻ ഇന്ത്യന്‍ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു സാധിച്ചില്ല.
‘കളിപ്പിക്കില്ലെന്ന് ഗംഭീറിന്റെ ഭീഷണി, പിആർ സംഘമുണ്ടെങ്കിൽ ഞാന്‍ ഇന്ത്യൻ ക്യാപ്റ്റന്‍ വരെയാകും’
Cricket
മൂന്നു സിക്സുകളും രണ്ട് ഫോറുകളും അടിച്ച രോഹിത് ശർമയുടെ ഇന്നിങ്സിന് 35 പന്തുകൾ മാത്രമായിരുന്നു ആയുസ്സ്. 28 റൺസെടുത്ത രോഹിത് യുദ്ധ്വീർ സിങ്ങിന്റെ പന്തിൽ ആബിദ് മുഷ്താഖ് ക്യാച്ചെടുത്തു പുറത്തായി. ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ക്യാപ്റ്റൻ മൂന്നു റൺസ് മാത്രമായിരുന്നു നേടിയത്. മത്സരത്തിന്റെ രണ്ടാം ദിവസവും നൂറു കണക്കിന് ആരാധകർ രോഹിത് ശർമയുടെ കളി കാണാൻ സ്റ്റേഡിയത്തിലെത്തിയിരുന്നു.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗും ആരതി അഹ്ലാവത്തും വേർപിരിയുന്നു?
Cricket
51 പന്തുകൾ നേരിട്ട് 26 റൺസെടുത്ത മുംബൈ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെയും യുദ്ധ്വീർ സിങ് പുറത്താക്കി. ശിവം ദുബെ രണ്ടാം ഇന്നിങ്സിലും റണ്ണൊന്നുമെടുക്കാതെ പുറത്തായി. 16 പന്തിൽ 17 റൺസായിരുന്നു ശ്രേയസ് അയ്യർ നേടിയത്. ആദ്യ ഇന്നിങ്സിൽ മുംബൈ 120 റൺസിനു പുറത്തായിരുന്നു. ജമ്മു കശ്മീര്‍ മറുപടി ബാറ്റിങ്ങിൽ 46.3 ഓവറിൽ 206 റൺസെടുത്തു പുറത്തായി.
We are cooked if we carry Rohit Sharma to England with this batting technique 🤡pic.twitter.com/6Lcet6YI0B
— Dinda Academy (@academy_dinda) January 24, 2025
What a six by Hitman ? Classic shot . Now he is looking old Rohit Sharma.#RohitSharma𓃵#RanjiTrophy pic.twitter.com/Hcbnf2TnfY
— manzur shaban (@Manzurshaban123) January 24, 2025
English Summary:
Rohit Sharma once again failed to shine in Ranji Trophy
TAGS
Rohit Sharma
Indian Cricket Team
Board of Cricket Control in India (BCCI)
Ranji Trophy
Yashaswi Jaiswal
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]