ലുസെയ്ൻ (സ്വിറ്റ്സർലൻഡ്) ∙ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്, മുൻ ഗോൾകീപ്പർ പി.ആർ.ശ്രീജേഷ് എന്നിവർ രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ പുരസ്കാരങ്ങൾക്കുള്ള അന്തിമ പട്ടികയിൽ ഇടം നേടി. പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരത്തിനുള്ള പട്ടികയിലാണ് ഇരുപത്തിയെട്ടുകാരൻ ഹർമൻപ്രീത് ഇടം പിടിച്ചത്.
പാരിസ് ഒളിംപിക്സിനു ശേഷം വിരമിച്ച മുപ്പത്തിയാറുകാരൻ ശ്രീജേഷ് മികച്ച ഗോൾകീപ്പർക്കുള്ള പട്ടികയിലാണുള്ളത്. ദേശീയ ടീം ക്യാപ്റ്റൻമാരുടെയും പരിശീലകരുടെയും പൊതുജനങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് ജേതാക്കളെ തിരഞ്ഞെടുക്കുക.
English Summary:
Harmanpreet Singh and PR Sreejesh in Hockey awards list
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]