കൊച്ചി∙ ഒഡീഷ എഫ്സിക്കെതിരെ നടന്ന ഐഎസ്എൽ മത്സരത്തിനിടെ, ഗാലറിയിലും പുറത്തും ആരാധക പ്രതിഷേധത്തിൽ പൊലീസ് ഇടപെട്ട സംഭവത്തിൽ വിശദീകരണവുമായി കേരള ബ്ലാസ്റ്റേഴ്സ്. ആരാധക പ്രതിഷേധം അടിച്ചമർത്താനോ നിയന്ത്രിക്കാനോ പൊലീസിന് നിർദ്ദേശം നൽകിയിട്ടില്ലെന്നും, അപ്രകാരം ചെയ്യാൻ ക്ലബിന് അധികാരമില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കി. ആരാധകരുടെ അഭിപ്രായങ്ങളോട് എക്കാലവും തുറവിയുള്ളവരാണ് ക്ലബ് എന്നും വിശദീകരണക്കുറിപ്പിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും ബ്ലാസ്റ്റേഴ്സ് മുന്നറിയിപ്പു നൽകി.
‘‘അടുത്തിടെ നടന്ന, സ്റ്റേഡിയത്തിനു പുറത്തെ ആരാധക പ്രതിഷേധത്തിലും മുദ്രാവാക്യം വിളിയിലും പൊലീസ് ഇടപെട്ടതിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗം വിശദീകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിയമപാലനം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അവർ സ്വീകരിക്കുന്ന നടപടികളിൽ ഇടപെടാനോ എപ്രകാരം പ്രവർത്തിക്കണമെന്ന് നിർദ്ദേശിക്കാനോ ക്ലബിന് യാതൊരുവിധ അധികാരവുമില്ലെന്ന കാര്യം ഊന്നിപ്പറയട്ടെ. സ്റ്റേഡിയത്തിലെ പൊലീസ് ഇടപെടൽ ക്ലബിന്റെ നിർദ്ദേശപ്രകാരമല്ലെന്നും പ്രത്യേകം അറിയിക്കുന്നു. തികച്ചും സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഏജൻസികളുടെ നേതൃത്വത്തിലുള്ള നിയമപാലന സംവിധാനത്തിൽ ക്ലബിന് ഭാഗഭാഗിത്വമില്ല.’’
‘‘പൊതു പരിപാടികളിൽ എന്തെങ്കിലും വിധത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഈ ഏജൻസികൾ അവരുടെ ദൗത്യം നിർവഹിക്കുന്നത് സ്വാഭാവിക നടപടിക്രമമാണ്. ആരാധകർക്ക് സമാധാനപൂർവം നിയന്ത്രണങ്ങളൊന്നും കൂടാതെ അവരുടെ നിലപാട് വിശദീകരിക്കാനുള്ള അവകാശമുണ്ടെന്ന് ക്ലബ് ഉറച്ചുവിശ്വസിക്കുന്നു. പൊതുസുരക്ഷയെ അപകടത്തിലാക്കാതെ സുരക്ഷിതമായ ഇടങ്ങളിൽ ആരാധകർ ഇത്തരത്തിൽ നിലപാട് അറിയിക്കുന്നതിനെ ക്ലബ് ഒരിക്കലും അടിച്ചമർത്തില്ല.’’
CLUB STATEMENT
Kerala Blasters FC would like to comment on the recent events involving fan protests outside the stadium and chanting being interrupted by the police.
At the outset, the Club would like to strongly reinforce the fact that it has no power to instruct the State’s… pic.twitter.com/LjirkL6tXy
— Kerala Blasters FC (@KeralaBlasters) January 16, 2025
‘‘ആരാധകരുടെ പ്രതിഷേധ പ്രകടനവും മുദ്രാവാക്യം വിളിയും തടസപ്പെടുത്താൻ ക്ലബ് പൊലീസിന് നിർദ്ദേശം നൽകിയെന്ന രീതിയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമാണ്. ഇത്തരം ദുരാരോപണങ്ങളിലൂടെ ക്ലബിന്റെ പ്രതിഛായ തകർക്കാൻ ശ്രമിക്കുന്നത് ആരാണെന്ന് അന്വേഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണ്.’’
‘‘ആരാധകർക്കായി മികച്ച അന്തരീക്ഷം ഉറപ്പാക്കുന്നതിനൊപ്പം എല്ലാവർക്കും സുരക്ഷ ഉറപ്പുവരുത്തുന്നതിലും ക്ലബ് ബദ്ധശ്രദ്ധരാണ്. ആരാധകരിൽനിന്ന് ഏതു രൂപത്തിലുമുള്ള അഭിപ്രായ പ്രകടനങ്ങൾ സ്വീകരിക്കുന്നതിനോട് തുറവിയുള്ളവരുമാണ്. ഞങ്ങളെ മനസ്സിലാക്കുന്നതിനും പിന്തുണയ്ക്കുന്നതിനും പ്രത്യേകം നന്ദി.’’ – ക്ലബ് കുറിച്ചു.
English Summary:
Kerala Blasters Denies Involvement in Police Intervention During Fan Protests
TAGS
Kerala Blasters FC
Odisha FC
Indian Super League(ISL)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]