മുംബൈ∙ ബോർഡർ – ഗാവസ്കർ ട്രോഫിക്കിടെ യുവതാരം സർഫറാസ് ഖാൻ ഡ്രസിങ് റൂം രഹസ്യങ്ങൾ ചോർത്തിയതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ പരാതി. പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ പ്രകടനം വിലയിരുത്തുന്നതിനായി ബിസിസിഐ വിളിച്ചുചേർത്ത യോഗത്തിലാണ്, യുവതാരം ഡ്രസിങ് റൂമിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയതായി ഗംഭീർ റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ അംഗമായിരുന്നെങ്കിലും, സർഫറാസ് ഖാന് ഒരു മത്സരം പോലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ന്യസീലൻഡിനെതിരെ ഇന്ത്യയിൽവച്ച് നടന്ന ടെസ്റ്റ് പരമ്പരയിൽ സെഞ്ചറി ഉൾപ്പെടെ നേടി തിളങ്ങിയെങ്കിലും ഓസീസ് പര്യടനത്തിൽ താരത്തിന് അവസരം നൽകാതെ തഴയുകയായിരുന്നു. ഇതിനിടെയാണ് ഡ്രസിങ് റൂമിലെ വിവരങ്ങൾ സർഫറാസ് മാധ്യമങ്ങൾക്ക് ചോർത്തിയതായി ഗംഭീർ ബിസിസിഐയ്ക്ക് റിപ്പോർട്ട് ചെയ്തെന്ന വാർത്ത പുറത്തുവരുന്നത്.
മെൽബണിൽ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ വൻ തോൽവി വഴങ്ങിയതിനു പിന്നാലെ, ടീമംഗങ്ങളോടായി ഗൗതം ഗംഭീർ രൂക്ഷമായ ഭാഷയിൽ സംസാരിച്ചിരുന്നു. ഡ്രസിങ് റൂമിൽവച്ച് നടത്തിയ ഈ സംഭാഷണത്തിന്റെ വിശദാംശങ്ങൾ സർഫറാസ് ചില മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തുവെന്നാണ് ഗംഭീറിന്റെ പ്രധാന ആരോപണമെന്ന് ‘ന്യൂസ്24 സ്പോർട്സ്’ റിപ്പോർട്ട് ചെയ്തു.
താരങ്ങളും പരിശീലകനും തമ്മിൽ ഡ്രസിങ് റൂമിൽ നടക്കുന്ന സംഭാഷണങ്ങൾ അവിടെത്തന്നെ ഒതുങ്ങുന്നതാകും ഉചിതമെന്ന്, സിഡ്നി ടെസ്റ്റിനു പിന്നാലെ ഗംഭീർ വ്യക്തമാക്കിയിരുന്നു. ഡ്രസിങ് റൂമിൽവച്ചു നടന്ന ചില സംഭവങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും, അതെല്ലാം അദ്ദേഹം തള്ളിക്കളയുകയും ചെയ്തു.
‘‘ഡ്രസിങ് റൂമിലുള്ളവരെല്ലാം സത്യസന്ധരായി തുടരുന്നതുവരെ ഇന്ത്യൻ ക്രിക്കറ്റ് സുരക്ഷിതമായ കരങ്ങളിലായിരിക്കും. ഡ്രസിങ് റൂമിൽ ഇടംലഭിക്കുന്നതിനുള്ള ഏക മാനദണ്ഡം പ്രകടനം മാത്രമായിരിക്കും. അവിടെ ഞങ്ങൾ സത്യസന്ധമായി ചില കാര്യങ്ങൾ സംസാരിക്കും. സത്യസന്ധത സുപ്രധാനമാണ്. അവിടെ ഒറ്റ കാര്യത്തിൽ മാത്രമാണ് ചർച്ച നടക്കുന്നത്. ടീമിന്റെ താൽപര്യങ്ങൾക്കാണോ പ്രാധാന്യം നൽകുന്നത് എന്നതാണ് മുഖ്യം. ടീമിന്റെ ആവശ്യത്തിന് അനുസരിച്ചാണ് കളിക്കേണ്ടത്. നിങ്ങൾക്ക് നിങ്ങളുടെ സ്വാഭാവികമായ കളി തുടരാം. പക്ഷേ, ടീമിന്റെ ആവശ്യം കൂടി പരിഗണിക്കണം’ – ഇതായിരുന്നു ഗംഭീറിന്റെ വാക്കുകൾ.
English Summary:
Gautam Gambhir Blames Sarfaraz Khan For Dressing Room Leaks During BGT, says Report
TAGS
Indian Cricket Team
Board of Cricket Control in India (BCCI)
Sarfaraz Khan
Gautam Gambhir
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]