
ലിമ (പെറു)∙ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കരുത്തരായ യുറഗ്വായ്ക്ക് അപ്രതീക്ഷിത തോൽവി. പട്ടികയിലെ അവസാന സ്ഥാനക്കാരായിരുന്ന പെറു ഏകപക്ഷീയമായ ഒരു ഗോളിനാണ് യുറഗ്വായെ അട്ടിമറിച്ചത്. 88–ാം മിനിറ്റിൽ പ്രതിരോധ താരം മിഗ്വൽ അരൗജോയാണ് പെറുവിന്റെ വിജയ ഗോൾ നേടിയത്. പെറുവിന്റെ ആദ്യ വിജയമാണിത്.
പെറുവിൽ നടന്ന മത്സരത്തിൽ പന്തടക്കത്തിലും പാസുകളിലും യുറഗ്വായ് മുന്നിൽ നിന്നെങ്കിലും ഗോൾ അവസരങ്ങൾ കൂടുതൽ സൃഷ്ടിച്ചത് പെറുവായിരുന്നു. തോറ്റെങ്കിലും യുറഗ്വായ് പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരാണ്. നാലു കളികൾ ജയിച്ച അവർക്ക് 15 പോയിന്റുകളുണ്ട്.
English Summary:
World Cup Qualifiers, Uruguay beat Peru
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]