തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ച സംഭവം: പേ വിഷബാധയെന്ന് പരിശോധനാഫലം
കണ്ണൂർ∙ തെരുവുനായയുടെ കടിയേറ്റു ചികിത്സയിലിരിക്കെ മരിച്ച കുട്ടിയുടെ പരിശോധനാഫലം വന്നു. തമിഴ്നാട് കള്ളക്കുറിശ്ശി സ്വദേശി മണിമാരന്റെ മകൻ ഹാരിത്തിന്റെ (5) പരിശോധനാഫലമാണ് ഇന്നു രാവിലെ വന്നത്.
രണ്ട് പരിശോധനയിലും പേവിഷബാധ സ്ഥിരീകരിച്ചു. കുട്ടിയുടെ രക്ത സാംപിളും നട്ടെല്ലിൽനിന്നു കുത്തിയെടുത്ത നീരിന്റെ സാംപിളും പുണെ എൻഐവിയിലാണു പരിശോധന നടത്തിയത്.
Also Read
മേയ് 31ന് പയ്യാമ്പലത്തെ വീട്ടുമുറ്റത്ത് വച്ചാണ് തെരുവുനായയുടെ കടിയേറ്റത്. കുട്ടിക്ക് ആദ്യ മൂന്നു കുത്തിവയ്പ്പുകളും എടുത്തിരുന്നു.
ഇതിനിടെ പനി, ഉമിനീർ ഇറക്കാൻ പ്രയാസം തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടായതോടെ കണ്ണൂർ ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കുട്ടിയുടെ കണ്ണിനും കാലിനുമാണു കടിയേറ്റത്.
മുഖത്ത് ഏഴു തുന്നലുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണു കുട്ടി മരിച്ചത്.
Also Read
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

