ലോർഡ്സ് ക്രിക്കറ്റ് മൈതാനത്ത് നടന്ന ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ദയനീയ തുടക്കം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ദിനം തന്നെ 140 റൺസിന് എല്ലാവരും പുറത്തായി.
നനഞ്ഞ ഔട്ട്ഫീൽഡ് കാരണം വൈകി ആരംഭിച്ച മത്സരത്തിൽ, പിച്ചിന്റെ അനുകൂല സാഹചര്യം മുതലെടുത്ത് ന്യൂസിലൻഡ് ബൗളർമാർ ഇംഗ്ലീഷ് നിരയെ തകർക്കുകയായിരുന്നു. ടോസ് നേടിയ കിവീസ് നായകൻ ടോം ലാഥം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
കെയ്ൽ ജാമിസൺ 62 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, നഥാൻ സ്മിത്ത് മൂന്ന് വിക്കറ്റും വില്യം ഒറൗർക്കെ രണ്ട് വിക്കറ്റും നേടി ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടി. തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായത് ഇംഗ്ലണ്ടിന് തിരിച്ചടിയായി.
അരങ്ങേറ്റക്കാരനായ ഓപ്പണർ എമിലിയോ ഗേ (8), ബെൻ ഡക്കറ്റ് (19), ജേക്കബ് ബെഥേൽ (6), സൂപ്പർ താരം ജോ റൂട്ട് (1) എന്നിവർ പെട്ടെന്ന് തന്നെ കൂടാരം കയറി. 41 റൺസിനിടെ നാല് വിക്കറ്റുകൾ നഷ്ടപ്പെട്ട
ഇംഗ്ലണ്ടിനെ രക്ഷപ്പെടുത്താൻ മധ്യനിര താരം ഹാരി ബ്രൂക്ക് മാത്രമാണ് ശ്രമിച്ചത്. 71 പന്തിൽ 56 റൺസെടുത്ത ബ്രൂക്കിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ 100 കടത്തിയത്.
തുടർന്ന് വന്ന ജാമി സ്മിത്ത് (1), ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (12), ഗസ് അറ്റ്കിൻസൺ (4) എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല. ഒടുവിൽ അവസാന വിക്കറ്റിൽ ഷൊയ്ബ് ബഷീർ-ജോഷ് ടങ് സഖ്യം ചേർത്ത 22 റൺസാണ് ടീമിനെ 140-ൽ എത്തിച്ചത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

