സിഡ്നി∙ ഇന്ത്യയ്ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കും ബാറ്റിങ് തകർച്ച. രണ്ടാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എന്ന നിലയിലാണ് ഓസ്ട്രേലിയ. അരങ്ങേറ്റ മത്സരം കളിക്കുന്ന ബ്യൂ വെബ്സ്റ്ററും (28), അലക്സ് ക്യാരിയും (4) ക്രീസിൽ. ഇന്ന് 92 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഓസീസിന് നാലു വിക്കറ്റാണ് നഷ്ടമായത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവർ രണ്ടും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി. പരമ്പരയിൽ ഇതുവരെ 32 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്ര, ഓസീസ് മണ്ണിൽ ഒരു പരമ്പരയിൽ കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ ബോളറായി.
57 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 33 റൺസെടുത്ത സ്റ്റീവ് സ്മിത്താണ് നിലവിൽ ഓസീസിന്റെ ടോപ് സ്കോറർ. ഇതുവരെ 49 പന്തുകൾ നേരിട്ടാണ് വെബ്സ്റ്റർ മൂന്നു ഫോറുകളോടെ 28 റൺസെടുത്തത്. സാം കോൺസ്റ്റാസ് (38 പന്തിൽ മൂന്നു ഫോറുകളോടെ 23), മാർനസ് ലബുഷെയ്ൻ (എട്ടു പന്തിൽ രണ്ട്), ട്രാവിസ് ഹെഡ് (മൂന്നു പന്തിൽ ഒരു ഫോർ സഹിതം നാല്) എന്നിവരാണ് ഓസീസ് നിരയിൽ പുറത്തായ മറ്റുള്ളവർ.
ഒരു ഘട്ടത്തിൽ നാലിന് 39 റൺസെന്ന നിലയിൽ കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ ഓസീസിന്, അഞ്ചാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ടുമായി സ്റ്റീവ് സ്മിത്ത് – വെബ്സ്റ്റർ സഖ്യമാണ് പ്രാണവായു പകർന്നത്. ഇരുവരും കൂട്ടിച്ചേർത്തത് 56 റൺസ്. സ്മിത്തിനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണയാണ് ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ടെസ്റ്റിൽ 10,000 റൺസ് പൂർത്തിയാക്കാൻ അഞ്ച് റൺസ് വേണ്ടപ്പോഴാണ് സ്മിത്ത് പുറത്തായത്.
Just Master Mind from VK and Jassy Bhumra 🙏.
India literally Got Big Fish 🐠 #AUSvIND #INDvsAUSpic.twitter.com/EURlzgk5Xk
— kumar (@KumarlLamani) January 4, 2025
മത്സരത്തിന്റെ ആദ്യ ദിനം അവസാന നിമിഷങ്ങളിൽ ഇന്ത്യൻ നായകൻ ജസ്പ്രീത് ബുമ്രയുമായി കോർത്ത ഓസീസിന്റെ യുവതാരം സാം കോൺസ്റ്റാസിന്റെ വിക്കറ്റ് നേട്ടം ഇന്ത്യൻ താരങ്ങൾ പതിവിലും ആഘോഷമാക്കുന്ന കാഴ്ചയും രണ്ടാം ദിനം ആദ്യ സെഷനിൽ കണ്ടു. മുഹമ്മദ് സിറാജിന്റെ പന്തിൽ യശസ്വി ജയ്സ്വാളിനു ക്യാച്ച് സമ്മാനിച്ചാണ് കോൺസ്റ്റാസ് പുറത്തായത്. യുവതാരത്തെ ബുമ്ര തന്നെ പുറത്താക്കുന്ന കാഴ്ചയ്ക്കായി കാത്തിരുന്നവരെ നിരാശരാക്കിയാണ് മുഹമ്മദ് സിറാജ് വിക്കറ്റെടുത്തത്.
മാർനസ് ലബുഷെയ്ൻ ജസ്പ്രീത് ബുമ്രയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ക്യാച്ച് നൽകുന്ന കാഴ്ചയോടെയാണ് രണ്ടാം ദിനം കളി ആരംഭിച്ചത്. ആദ്യ മത്സരങ്ങളിൽ ഇന്ത്യയ്ക്ക് തലവേദന തീർത്ത ട്രാവിസ് ഹെഡ് ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. ഫോറടിച്ച് തുടങ്ങിയെങ്കിലും വെറും മൂന്നു പന്തു മാത്രം നേരിട്ട് നാലു റൺസുമായി മുഹമ്മദ് സിറാജിന്റെ പന്തിൽ രാഹുലിന് ക്യാച്ച് സമ്മാനിച്ചാണ് ഹെഡ് പുറത്തായത്.
∙ അടി തെറ്റി
പേസ് ബോളർമാർക്ക് ആനുകൂല്യമുള്ള പിച്ചിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാളിപ്പോയെന്ന് തുടക്കത്തിൽ തന്നെ വ്യക്തമായി. അഞ്ചാം ഓവറിന്റെ അവസാന പന്തിൽ കെ.എൽ.രാഹുലിനെയും (4) രണ്ട് ഓവറിനു ശേഷം യശസ്വി ജയ്സ്വാളിനെയും (10) പുറത്താക്കിയ ഓസ്ട്രേലിയ മത്സരത്തിൽ പിടിമുറുക്കി. പിന്നാലെ ക്രീസിലെത്തിയ ശുഭ്മൻ ഗിൽ (20)– വിരാട് കോലി സഖ്യം (17) മറ്റു നഷ്ടങ്ങളില്ലാതെ ആദ്യ സെഷൻ അവസാനിപ്പിക്കുമെന്നു തോന്നിച്ചെങ്കിലും സെഷന്റെ അവസാന പന്തിൽ ഗില്ലിനെ പുറത്താക്കിയ നേഥൻ ലയൺ ഇന്ത്യയെ ഞെട്ടിച്ചു.
പിന്നാലെ രണ്ടാം സെഷന്റെ തുടക്കത്തിൽ കോലിയും മടങ്ങിയതോടെ 4ന് 72 എന്ന നിലയിലായി ഇന്ത്യ. അഞ്ചാം വിക്കറ്റിൽ 48 റൺസ് കൂട്ടിച്ചേർത്ത ഋഷഭ് പന്ത് (40)– രവീന്ദ്ര ജഡേജ (26) സഖ്യമാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 97 പന്തുകൾ ക്ഷമയോടെ നേരിട്ട ഋഷഭ് പന്ത് പക്ഷേ, അലക്ഷ്യമായൊരു ഷോട്ടിനു ശ്രമിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞു.
വാഷിങ്ടൻ സുന്ദർ (14), ജസ്പ്രീത് ബുമ്ര (22) എന്നിവർ അവസാന വിക്കറ്റുകളിൽ നടത്തിയ ചെറുത്തുനിൽപാണ് ഇന്ത്യൻ ടോട്ടൽ 185ൽ എത്തിച്ചത്. ഇന്ത്യ– ഓസ്ട്രേലിയ അഞ്ചാം ടെസ്റ്റിന്റെ ഒന്നാം ദിനം സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ എത്തിയത് 47,566 കാണികൾ. ഒരു ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനം സിഡ്നിയിൽ എത്തുന്ന കാണികളുടെ എണ്ണത്തിൽ ഇത് റെക്കോർഡാണ്.
English Summary:
Australia vs India, 5th Cricket Test, Day 2 – Live Updates
TAGS
Australian Cricket Team
Test Cricket
India -Australia Test Series
Sports
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]