പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തിരൂരിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ്. മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കും.
സൈലൻസർ ഇല്ലാത്ത ഇരുചക്ര വാഹനങ്ങൾ ഓടിക്കുക, രണ്ടിൽ കൂടുതൽ ആളുകളെ കയറ്റി യാത്ര ചെയ്യുക എന്നിങ്ങനെ നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. ( tirur police restrictions on new year ) ഓൾട്ടർ ചെയ്ത വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല.
ബൈക്ക് സ്റ്റണ്ട് നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കും. അനുവാദം ഇല്ലാതെ ലൈവ് ഷോകൾ നടത്താൻ പാടില്ല.
എക്സിബിഷൻ ലൈസൻസ് ഇല്ലാതെ വെടിക്കെട്ടുകൾ നടത്തിയാൽ സംഘാടകർക്കെതിരെ കേസെടുക്കും. Read Also : പുതുവത്സര ആഘോഷം: തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണം തട്ടുകടകൾ, ബാറുകൾ, ഹോട്ടലുകൾ എന്നിവ നേരത്തെ അടക്കണമെന്നാണ് നിർദേശം.
പ്രദേശത്ത് മഫ്ടി പൊലീസിനെ കൂടുതൽ നിയോഗിക്കും. കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങൾ കണക്കിലെടുത്താണ് പൊലീസിന്റെ തീരുമാനം.
Story Highlights: tirur police restrictions on new year
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

